Top

"ഞാന്‍ കുറ്റവിമുക്തനാക്കപ്പെട്ടു; ഇത് ധന്യമുഹൂര്‍ത്തം": എല്‍കെ അദ്വാനി

ഞാന്‍ കുറ്റവിമുക്തനാക്കപ്പെട്ടു; ഇത് ധന്യമുഹൂര്‍ത്തം: എല്‍കെ അദ്വാനി

ബാബരി കേസിലെ വിധിയോടെ താന്‍ കുറ്റവിമുക്തനാക്കപ്പെട്ടെന്നും ഇത് തനിക്കൊരു ധന്യമുഹൂര്‍ത്തമാണെന്നും ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനി. ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍കെ അദ്വാനിയും ഉമാഭാരതിയും മുരളി മനോഹര്‍ ജോഷിയും അടക്കമുള്ള ബിജെപി നേതാക്കള്‍ക്കെതിരായ കേസ് കോടതിയില്‍ ഇപ്പോഴും നിലനില്‍ക്കവെയാണ് അദ്വാനിയുടെ ഈ പ്രസ്താവന.

"ഞാന്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. സുപ്രീംകോടതി വിധി വലിയൊരു രാമക്ഷേത്രം അയോധ്യയില്‍ സ്ഥാപിക്കാന്‍ അവസരമൊരുങ്ങിയതില്‍ ഞാന്‍ അനുഗ്രഹീതനാണ്," അദ്വാനി പറഞ്ഞു. 1992ല്‍ ബാബരി പള്ളി തകര്‍ത്ത കര്‍സേവകരെ നയിച്ചത് അദ്വാനി കൂടി ചേര്‍ന്നായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ മുന്നേറ്റത്തിനു ശേഷം നടന്ന ഏറ്റവും വലിയ മുന്നേറ്റമായിരുന്നു ബാബരി പള്ളി തകര്‍ത്ത മുന്നേറ്റമെന്ന് അദ്വാനി പറഞ്ഞു.

അയോധ്യയിലെ ബഹുജനമുന്നേറ്റത്തിന് പരമകാരുണികനായ ദൈവം തനിക്ക് തന്റെ സംഭാവന നല്‍കാന്‍ അവസരം തന്നെന്ന് അദ്വാനി പറഞ്ഞു. രാജ്യത്തും പുറത്തുമുള്ള ഇന്ത്യാക്കാരുടെ ഹൃദയത്തിലാണ് രാമജന്മഭൂമിക്ക് സ്ഥാനമെന്നും രാമനും രാമായണവും ഇന്ത്യയുടെ സാംസ്കാരിക പൈതൃകമാണെന്നുമുള്ള വാദം താനെന്നും ഉയര്‍ത്തിപ്പിടിച്ചിരുന്നതായി അദ്വാനി പറഞ്ഞു.

അയോധ്യയില്‍ പള്ളി നിര്‍മിക്കാന്‍‌ അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്ന വിധിയെ തങ്ങള്‍ സ്വാഗതം ചെയ്യുന്നതായും അദ്വാനി പറഞ്ഞു.

ഇന്ത്യയുടെ ദേശീയ ഏകത പുരുന്നതിനായി എല്ലാ വിഭാഗത്തില്‍ പെട്ടവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്വാനി ആവശ്യപ്പെട്ടു. അയോധ്യയിലെ മന്ദിര്‍-മസ്ജിദ് തര്‍ക്കം അവസാനിച്ചതായി അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം ഒരു 'രാഷ്ട്രക്ഷേത്രം' നിര്‍മിക്കലാണെന്ന് അദ്വാനി അവകാശപ്പെട്ടു. ആരെയും ഒഴിവാക്കാതെയുള്ള സമഗ്രമായ ഇന്ത്യയെ കെട്ടിപ്പടുക്കലാണ് ഇതിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം വിശദീകരിച്ചു.


Next Story

Related Stories