TopTop
Begin typing your search above and press return to search.

കൊറോണ - ഏപ്രില്‍ ആറ് വരെ ജപ്തി നിര്‍ത്തിവയ്ക്കാനുള്ള ഹൈക്കോടതി ഉത്തരവ് കേന്ദ്ര ആവശ്യപ്രകാരം സ്റ്റേ ചെയ്തു

കൊറോണ - ഏപ്രില്‍ ആറ് വരെ ജപ്തി നിര്‍ത്തിവയ്ക്കാനുള്ള ഹൈക്കോടതി ഉത്തരവ് കേന്ദ്ര ആവശ്യപ്രകാരം സ്റ്റേ ചെയ്തു

കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത്, ഏപ്രില്‍ ആറ് വരെ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ആദായനികുതി വകുപ്പിനും ജി എസ് ടി അധികൃത മറ്റും നിര്‍ദ്ദേശം നല്‍കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. കേന്ദ്ര സര്‍ക്കാരാണ് കേരള ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി.

നികുതിയും ബാങ്ക് വായ്പകളും അടയ്ക്കുന്നതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്നതാണ് ഹൈക്കോടതി ഉത്തരവ് എന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാല്‍ കേന്ദ്ര വരുമാനത്തില്‍ രണ്ട് ലക്ഷം കോടിയുടെ ഇടിവ് പ്രതിമാസമുണ്ടാകുമെന്നും സര്‍ക്കാര്‍ വാദിച്ചു. രാജ്യം കൊറോണ വൈറസ് ഭീഷണി നേരിടുമ്പോള്‍ വരുമാനത്തിലെ ഇടിവ് സര്‍ക്കാരിന്റെ ചിലവിനേയും ബാധിക്കും. അതേസമയം ഫ്രാന്‍സും കാനഡയുമടക്കമുള്ള രാജ്യങ്ങള്‍ കൊറോണ പ്രതിസന്ധി നേരിടാന്‍ റിക്കവറി സമയപരിധി നീട്ടുന്നതടക്കം വിവിധ ആശ്വാസ പരിപാടികള്‍ നടപ്പാക്കുകയാണ്.


Next Story

Related Stories