TopTop
Begin typing your search above and press return to search.

സുശാന്ത് സിങ്ങിനെ കഴുത്ത് ഞെരിച്ച് കൊന്നതോ?, ഒരു സാധ്യതയും തള്ളുന്നില്ലെന്ന് സിബിഐ

സുശാന്ത് സിങ്ങിനെ കഴുത്ത് ഞെരിച്ച് കൊന്നതോ?, ഒരു സാധ്യതയും തള്ളുന്നില്ലെന്ന് സിബിഐ

ബോളീവുഡ് യുവതാരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം സംബന്ധിച്ച ദുരൂഹതയില്‍ കൊലപാതക സാധ്യതയും തള്ളിക്കളയുന്നില്ലെന്ന് സിബിഐ. സുശാന്ത് ആത്മഹത്യ ചെയ്തതല്ലെന്നും അദ്ദേഹത്തെ കഴുത്ത് ഞെരിച്ച് കൊന്നതാണെന്നുമുള്ള കുടുംബത്തിന്റെ ആരോപണത്തിന് പിന്നാലയൊണ് എല്ലാ വശങ്ങളും പരിഗണിക്കുന്നുണ്ടെന്ന് സിബിഐ വ്യക്തമാക്കുന്നത്. വാര്‍ത്താക്കുറിപ്പിലായിരുന്നു അന്വേഷണ ഏജന്‍സിയുടെ പ്രതികരണം.

''സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ നടത്തുന്ന അന്വേഷണം തീര്‍ത്തും പ്രൊഫഷണലായാണ് മുന്നോട്ട് പോവുന്നത്. സംഭവവുമായി ബന്ധപ്പെട്ട അതിന്റെ എല്ലാ സാധ്യതയും പരിശോധിക്കും. ഒരു തരത്തിലുള്ള ആരോപണങ്ങളും പൂര്‍ണമായി തള്ളിക്കളഞ്ഞിട്ടില്ലെന്നും അന്വേഷണം തുടരുകയാണ്'' എന്നായിരുന്നു സിബിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന നടപടികളില്‍ അതൃപ്തി രേഖപ്പെടുത്തി അദ്ദേഹത്തിന്റെ കുടുംബം രംഗത്ത് എത്തിയികുന്നു. അന്വേഷണം ബോളീവുഡ് താരങ്ങളുടെ മയക്കുമരുന്ന ഉപയോഗത്തിലേക്ക് തിരിഞ്ഞത് പബ്ലിസിറ്റി സ്റ്റഡിന്റെ ഭാഗമാന്നും കേസിന്റെ മുന്നോട്ടുള്ള പോക്കില്‍ ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അഭിഭാഷകന്‍ വികാസ് സിംഗ് രംഗത്തെത്തിയത്.

പിന്നാലെയാണ് സുശാന്തിന്റെത് ആത്മഹത്യയല്ലെന്ന് ആരോപണം അദ്ദേഹം ഉയര്‍ത്തിയത്. സുശാന്തിന്റെ മൃതദേഹത്തിന്റെ ഫോട്ടോകള്‍ പരിശോധിച്ച എയിംസിലെ ഡോക്ടര്‍ മരണകാരണം കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാവാമെന്ന് ചൂണ്ടിക്കാട്ടിയിരുന്നെന്ന് വാദം ഉയര്‍ത്തിയാണ് അഭിഭാഷകന്‍ രംഗത്ത് എത്തിയത്. ഇത്തരം സാഹചര്യം നിലനില്‍ക്കെ കേസ് അന്വേഷിക്കുന്ന സിബിഐ ആത്മഹത്യാ കേസ് മാറ്റി കൊലപാതക കേസ് ആയി മരണം രജിസ്റ്റര്‍ ചെയ്യാന്‍ വൈകുന്നത് എന്തുകൊണ്ടെന്നും അഭിഭാഷകന്‍് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ എല്ലാ സാധ്യതയും പരിശോധിക്കുന്നു എന്ന് വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നത്.


Next Story

Related Stories