TopTop
Begin typing your search above and press return to search.

കന്നിയങ്കത്തില്‍ തോറ്റു; കാലിടറി മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍

കന്നിയങ്കത്തില്‍ തോറ്റു; കാലിടറി മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍

തെരഞ്ഞെടുപ്പിലെ കന്നിയങ്കത്തില്‍ കാലിടറി മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍. കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ മത്സരിച്ച കമല്‍ ബിജെപിയുടെ വനിതാ വിഭാഗത്തിന്റെ ദേശീയ അധ്യക്ഷയായ വനതി ശ്രീനിവാസനോട് 1500 വോട്ടിനാണ് പരാജയപ്പെട്ടത്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ മയൂര ജയകുമാറായിരുന്നു ഇവിടുത്തെ ഡിഎംകെ മുന്നണിയുടെ സ്ഥാനാര്‍ത്ഥി.

തുടക്കം മുതല്‍ തന്നെ താരപരിവേഷമുണ്ടായിരുന്ന മണ്ഡലത്തില്‍ വോട്ടെണ്ണല്‍ തുടങ്ങിയതു മുതല്‍ കമലായിരുന്നു മുന്നില്‍. എന്നാല്‍, ഏതാണ്ട് പകുതി സമയമായപ്പോള്‍ കോണ്‍ഗ്രസിന്റെ മയൂര ജയകുമാര്‍ ലീഡ് പിടിച്ചു. അതുവരെ മൂന്നാം സ്ഥാനത്തായിരുന്നു വനതി അവസാന റൗണ്ടുകളിലാണ് അത്ഭുതകരമായ മുന്നേറ്റം കാഴ്ചവച്ചത്. ഒടുവില്‍ ഫോട്ടോഫിനിഷില്‍ ജയിക്കുകയും ചെയ്തു. മയൂര മൂന്നാമതായി.

2008ല്‍ മണ്ഡലം രൂപീകൃതമായതിനുശേഷം എ.ഐ.എ.ഡി.എം.കെ മാത്രമാണ് ഇവിടെ ജയിച്ചത്. 2018 ഫെബ്രുവരിയിലാണ് കമല്‍ഹാസന്‍ മക്കള്‍ നീതി മയ്യം എന്ന പേരില്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത്. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നേരത്തെ തന്നെ കമല്‍ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ 'ടോര്‍ച്ച്ലൈറ്റ്' ചിഹ്നമാണ് മക്കള്‍ നീതി മയ്യത്തിന് അനുവദിച്ചത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും കോയമ്പത്തൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍ കാര്യമായ ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.

പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തമിഴ്‌നാട്ടില്‍ ഡിഎംകെ അധികാരത്തിലെത്തിയിരിക്കുന്നത്. 234 സീറ്റില്‍ 153 സീറ്റ് നേടിയാണ് ഡിഎംകെ ഭരണമുറപ്പിച്ചിരിക്കുന്നത്. ഖുശ്ബു അടക്കം ബിജെപിയുടെ താരസ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടിട്ടുണ്ട്. അഞ്ച് സീറ്റുകളാണ് ഇത്തവണ തമിഴ്‌നാട്ടില്‍ ബിജെപി നേടിയത്.


Next Story

Related Stories