TopTop
Begin typing your search above and press return to search.

തമിഴ്‌നാട്ടില്‍ 9, 10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ റദ്ദാക്കിയതായി സര്‍ക്കാര്‍; എല്ലാ കുട്ടികളെയും വിജയിപ്പിക്കും

തമിഴ്‌നാട്ടില്‍ 9, 10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ റദ്ദാക്കിയതായി സര്‍ക്കാര്‍; എല്ലാ കുട്ടികളെയും വിജയിപ്പിക്കും

ഒന്‍പത്, പത്ത്, 11 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ പരീക്ഷകളൊന്നുമില്ലാതെ അടുത്ത ക്ലാസിലേക്ക് വിജയിപ്പിക്കുമെന്ന് തമിഴ്നാട്ടിലെ എ.ഐ.എ.ഡി.എം.കെ സര്‍ക്കാര്‍ അറിയിച്ചു. മെഡിക്കല്‍ വിദഗ്ധരുടെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി പറഞ്ഞു. പകര്‍ച്ചവ്യാധി കണക്കിലെടുത്ത് പരീക്ഷ നടത്താന്‍ സാഹചര്യം അനുയോജ്യമല്ലെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.

2020-21 അക്കാദമിക വര്‍ഷത്തെ ഈ ക്ലാസുകള്‍ക്കുള്ള വാര്‍ഷിക പരീക്ഷകള്‍ പൂര്‍ണമായി ഉപേക്ഷിച്ചു. രക്ഷിതാക്കള്‍, അധ്യാപകര്‍, വിദ്യാഭ്യാസ വിദഗ്ധര്‍ എന്നിവരും ഇത് സംബന്ധിച്ച് ആവശ്യം ഉന്നയിച്ചതായി പളനി സ്വാമി പറഞ്ഞു. ഇന്റേണല്‍ അസെസ്‌മെന്റില്‍ ലഭിക്കുന്ന മാര്‍ക്കാകും വിജയത്തിന്റെ മാനദണ്ഡമായി പരിഗണിക്കുക. അതായത്, നേരത്തെ നടന്ന ആദ്യപാദ, അര്‍ധ വാര്‍ഷിക പരീക്ഷകള്‍ക്ക് 80 ശതമാനവും ഹാജറിന് 20 ശതമാനവും മാര്‍ക്ക് നല്‍കും. സംസ്ഥാനത്ത് കോവിഡ് സാഹചര്യം ഇപ്പോഴും നിയന്ത്രണാതീതമായി തുടരുകയാണെന്നാണ് സര്‍ക്കാരിന്റെറ വിലയിരുത്തല്‍.

12ാം ക്ലാസ് പരീക്ഷ മേയ് മൂന്നു മുതല്‍ 21 വരെ നടത്തുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നീണ്ട ഇടവേളക്കു ശേഷം 10, 12 ക്ലാസുകള്‍ കഴിഞ്ഞ ജനുവരിയില്‍ ആരംഭിക്കുകയും ചെയ്തു. സ്‌കൂളുകളിലെത്തിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രതിരോധത്തിനായി വൈറ്റമിന്‍, സിങ്ക് ഗുളികകള്‍ നല്‍കിയതായും സര്‍ക്കാര്‍ പറയുന്നു.


Next Story

Related Stories