TopTop
Begin typing your search above and press return to search.

'അഡ്മിനിസ്ട്രേറ്ററിന്റേത് ജനവിരുദ്ധ നയങ്ങള്‍'; തിരിച്ചുവിളിക്കണമെന്ന് എം.കെ സ്റ്റാലിന്‍, ലക്ഷദ്വീപിന്റെ ഭാവിക്ക് ഭീഷണിയെന്ന് രാഹുല്‍ ഗാന്ധി

അഡ്മിനിസ്ട്രേറ്ററിന്റേത് ജനവിരുദ്ധ നയങ്ങള്‍; തിരിച്ചുവിളിക്കണമെന്ന് എം.കെ സ്റ്റാലിന്‍, ലക്ഷദ്വീപിന്റെ ഭാവിക്ക് ഭീഷണിയെന്ന് രാഹുല്‍ ഗാന്ധി

ലക്ഷദ്വീപില്‍ ജനവിരുദ്ധ നിയമങ്ങള്‍ നടപ്പാക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. ലക്ഷദ്വീപിലെ മുസ്ലീംഗളെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ നടക്കുന്നു, ജനവിരുദ്ധ നയങ്ങള്‍ നിര്‍ബന്ധിതമായി കൊണ്ടുവരുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പട്ടേലിന്റെ നടപടി ഖേദകരമാണ് സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ ഇടപെട്ട് അദ്ദേഹത്തെ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്നും നമ്മുടെ രാജ്യത്തിന്റെ ശക്തി ബഹുസ്വരതയാണെന്നും സ്റ്റാലിന്‍ പറഞ്ഞു. അഡ്മിനിസ്ട്രേര്‍ കൊണ്ടുവന്ന പുതിയ ഭരണപരിഷ്‌കാരങ്ങള്‍ മൂലം ദ്വീപിലെ ജനതയുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും ലംഘിക്കപ്പെടുകയാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനാധിപത്യ വിരുദ്ധ നിയമ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. പുതിയ നിയമ നടപടികള്‍ ദ്വീപിലെ ജനങ്ങളുടെ ആശങ്കയിലാഴ്ത്തുന്നുവെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഏകാധിപത്യ നടപടികള്‍ പിന്‍വലിക്കണം എന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ പ്രഖ്യാപിച്ച ജനവിരുദ്ധ നയങ്ങള്‍ അവരുടെ ഭാവിക്ക് ഭീഷണിയാണ്. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായോ പൊതുജനങ്ങളുമായോ കൃത്യമായി ആലോചിക്കാതെ അഡ്മിനിസ്ട്രേറ്റര്‍ ഏകപക്ഷീയമായി വലിയ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ ഏകപക്ഷീയമായ നടപടിക്കെതിരെ ലക്ഷദ്വീപിലെ ജനങ്ങള്‍ പ്രതിഷേധിക്കുകയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

പ്രദേശത്തെ പാരിസ്ഥിതിക പവിത്രതയെ ദുര്‍ബലപ്പെടുത്താനുള്ള പട്ടേലിന്റെ ശ്രമം അടുത്തിടെ കൊണ്ടുവന്ന ലക്ഷദ്വീപ് ഡവലപ്മെന്റ് അതോറിറ്റി റെഗുലേഷനില്‍ വ്യക്തമാണെന്നെന്നും രാഹുല്‍ പറഞ്ഞു.ഹ്രസ്വകാല വാണിജ്യ നേട്ടങ്ങള്‍ക്കായി സുരക്ഷയും സുസ്ഥിര വികസനവും ബലികഴിക്കുന്നു. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള അംഗങ്ങളെ അയോഗ്യരാക്കുന്ന പഞ്ചായത്ത് റെഗുലേഷന്റെ കരട് ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Next Story

Related Stories