TopTop
Begin typing your search above and press return to search.

തമിഴ്‌നാട്ടില്‍ ഏപ്രില്‍ 30 വരെ ലോക്ക് ഡൗണ്‍ നീട്ടി

തമിഴ്‌നാട്ടില്‍ ഏപ്രില്‍ 30 വരെ ലോക്ക് ഡൗണ്‍ നീട്ടി

തമിഴ് നാട്ടില്‍ ലോക്ക് ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി അറിയിച്ചു. പൊതുജനാരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശം അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനമെന്ന് പളനിസ്വാമി അറിയിച്ചു. എപ്രില്‍ 14ന് ശേഷം രണ്ടാഴ്ചത്തേയ്ക്ക് കൂടി ലോക്ക് ഡൗണ്‍ നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി ശുപാര്‍ശ ചെയ്തിരുന്നു. ലോക്ക് നീട്ടുന്ന ആറാമത്തെ സംസ്ഥാനമായി തമിഴ്‌നാട്. ഒഡീഷ, പഞ്ചാബ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് നേരത്തെ ഏപ്രില്‍ മുഴുവന്‍ ലോക്ക് ഡൗണ്‍ നീട്ടിയത്.

നാളെ രാവിലെ 10 മണിക്ക് ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കുകയാണ്. ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് കേന്ദ്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രി നാളെ രാവിലെ നടത്തിയേക്കുമെന്നാണ് സൂചന. മഹാരാഷ്ട്രയും ഡല്‍ഹിയും കഴിഞ്ഞാല്‍ ഏറ്റവുമധികം കൊവിഡ് പോസിറ്റീവ് കേസുകള്‍ ഇതുവരെ വന്നത് തമിഴ്‌നാട്ടിലാണ്. സംസ്ഥാനത്തേയ്ക്ക് ചൈനയിൽ നിന്ന് ഓർഡർ ചെയ്തിരുന്ന 50,000 റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകൾ യുഎസ്സിലേയ്ക്ക് കൊണ്ടുപോയതായി ചീഫ് സെക്രട്ടറി കെ ഷൺമുഖം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


Next Story

Related Stories