TopTop
Begin typing your search above and press return to search.

ജനതാ കര്‍ഫ്യൂ നാളെ രാവിലെ വരെ നീട്ടി തമിഴ്നാട് സര്‍ക്കാര്‍; 9 മണിക്കു ശേഷം കൂട്ടത്തോടെ പുറത്തിറങ്ങിയാല്‍ പൊലീസ് നടപടിയെന്ന് കേരള ചീഫ് സെക്രട്ടറി

ജനതാ കര്‍ഫ്യൂ നാളെ രാവിലെ വരെ നീട്ടി തമിഴ്നാട് സര്‍ക്കാര്‍; 9 മണിക്കു ശേഷം കൂട്ടത്തോടെ പുറത്തിറങ്ങിയാല്‍ പൊലീസ് നടപടിയെന്ന് കേരള ചീഫ് സെക്രട്ടറി

കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ നാളെ രാവിലെ 5 മണിവരെ നീട്ടാന്‍ തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം. 14 മണിക്കൂര്‍ നേരത്തെക്കാണ് പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യൂ നിലനില്‍ക്കുക. എന്നാല്‍, ഇതിനു ശേഷം ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുമോയെന്ന ഭീതി നിലനില്‍ക്കുന്നുണ്ട്. 12 മണിക്കൂര്‍ കഴിഞ്ഞാല്‍ വൈറസ് നശിക്കുമെന്ന വ്യാജ പ്രചാരണവും ഇതിനൊപ്പം നടക്കുന്നുണ്ട്. ഈ പ്രചാരണം വിശ്വസിക്കുന്നവര്‍ രാത്രി 9 മണിക്കു ശേഷം പുറത്തിറങ്ങുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

തമിഴ്നാട്ടില്‍ എല്ലാ ഗതാഗത സംവിധാനങ്ങളും ഇന്ന് സ്തംഭിച്ചു. ചെന്നൈ നഗരം ഏതാണ്ട് വിജനമായിക്കിടക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വഴിയോരക്കച്ചവടങ്ങളടക്കം എല്ലാ കച്ചവടസ്ഥാപനങ്ങളും പൂട്ടിക്കിടക്കുകയാണ്.

ചെന്നൈയില്‍ പെട്രോള്‍ ഡീലര്‍മാരും ജനതാ കര്‍ഫ്യൂവില്‍ പങ്കു ചേരുകയുണ്ടായി.

രാത്രി 9 മണി കഴിഞ്ഞാല്‍ ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങരുതെന്ന് കേരള ചീഫ് സെക്രട്ടറി ടോം ജോസ് രംഗത്തു വന്നു. പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലിസിന് നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു.

നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 188 പ്രകാരമുള്ള കുറ്റമായി കണക്കാക്കും.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 1897 ലെ പകര്‍ച്ച വ്യാധി നിയന്ത്രണ ആക്ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റായ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും 1897 ലെ പകര്‍ച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷന്‍ രണ്ടുപ്രകാരമുള്ള അധികാരങ്ങളും ഉത്തരവിലൂടെ നല്‍കിയിട്ടുണ്ട്.


Next Story

Related Stories