TopTop
Begin typing your search above and press return to search.

തമിഴ്നാട് ഗവർണർക്ക് കോവിഡ് സ്ഥിരീകരിച്ചു

തമിഴ്നാട് ഗവർണർക്ക് കോവിഡ് സ്ഥിരീകരിച്ചു

തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ചെന്നൈയിലെ കാവേരി ഹോസ്പിറ്റലാണ് ഇക്കാര്യം പ്രസ്താവനയിൽ അറിയിച്ചത്. ഗവർണറോട് വീട്ടിൽ ക്വാറന്റൈൻ ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. കാവേരി ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ സംഘം ഗവർണറുടെ ആരോഗ്യനില നിരീക്ഷിക്കും. ഇന്ന് പുലർച്ചെയാണ് ഗവർണറെ നേരിയ രോഗലക്ഷണങ്ങളുമായി കാവേരി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ഗവർണറുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഹോസ്പിറ്റൽ അറിയിച്ചു.

രാജ് ഭവൻ സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജൂലായ് 29 മുതൽ ഗവർണർ സ്വയം ക്വാറന്റൈൻ ചെയ്തിരുന്നു. രാജ് ഭവനിലെ 84 ജീവനക്കാർക്കാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നത്. സെക്യൂരിറ്റി ആൻഡ് ഫയർ ഡിപ്പാർട്ട്മെന്റിലുള്ളവർക്കാണ് കൂടുതലും കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. രാജ് ഭവനിലെ പ്രധാന ബിൽഡിംഗുമായി ഈ ജീവനക്കാർക്ക് ബന്ധമില്ലെന്നും ഗവർണറുമായോ മറ്റ് മുതിർന്ന രാജ് ഭവൻ ഉദ്യോഗസ്ഥരുമായോ ഈ ജീവനക്കാർക്ക് ബന്ധമില്ല എന്നാണ് രാജ് ഭവൻ നേരത്തെ പ്രസ്താവനയിൽ അറിയിച്ചിരുന്നത്.

രാജ്യത്ത് മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവുമധികം കോവിഡ് കേസുകൾ വന്നത് തമിഴ് നാട്ടിലാണ്. നേരത്തെ മന്ത്രിമാർക്കും എംഎൽഎമാർക്കും മറ്റും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഡിഎംകെ എംഎൽഎ ആയിരുന്ന അൻപഴകൻ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ചെന്നൈയിൽ മാത്രം ഇതുവരെ ഒരു ലക്ഷത്തിലധികം കോവിഡ് പോസ്റ്റീവ് റിപ്പോർട്ടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. 1074 പേർക്കാണ് ചെന്നൈയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 56,738 പേരാണ് ഇപ്പോൾ കോവിഡ് മൂലം ചികിത്സയിലുള്ളത്. തമിഴ്നാട്ടിൽ ഇതുവരെ രണ്ടര ലക്ഷത്തിലധികം കോവിഡ് കേസുകളാണ് വന്നത്.




Next Story

Related Stories