TopTop
Begin typing your search above and press return to search.

ടാറ്റ, അദാനി, ഹ്യൂണ്ടായ് - ട്രെയിന്‍ വാങ്ങാന്‍ കമ്പനികള്‍ ക്യൂവിലാണ്

ടാറ്റ, അദാനി, ഹ്യൂണ്ടായ് - ട്രെയിന്‍ വാങ്ങാന്‍ കമ്പനികള്‍ ക്യൂവിലാണ്

രാജ്യത്തെ 100 റൂട്ടുകളിലായി 150 സ്വകാര്യ ട്രെയിനുകള്‍ അനുവദിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ ട്രെയിന്‍ റൂട്ടുകള്‍ക്കായി കോര്‍പ്പറേറ്റ് കമ്പനികള്‍ രംഗത്ത്. ടാറ്റ, അദാനി ഗ്രൂപ്പ്, ആള്‍സ്റ്റം, സിമന്‍സ് ബൊംബാര്‍ഡിയര്‍, സീമന്‍സ്, ഹ്യൂണ്ടായ്, ഹിറ്റാച്ചി തുടങ്ങിയവയെല്ലാം സര്‍വീസുകള്‍ തുടങ്ങാനുള്ള താല്‍പര്യമറിയിച്ചുകഴിഞ്ഞു. ലൈവ് മിൻ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് തേജസ് പോലുള്ള സ്വകാര്യ ട്രെയിനുകള്‍ കൊണ്ടുവരുമെന്ന് ബജറ്റില്‍ ധന മന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. മുംബയ് ന്യൂഡല്‍ഹി, ചെന്നൈ-ന്യൂഡല്‍ഹി, ന്യൂഡല്‍ഹി-ഹൗറ, ഷാലിമാര്‍-പൂനെ, ന്യൂഡല്‍ഹി-പാറ്റ്‌ന എന്നീ റൂട്ടുകളിലാണ് ആദ്യ ഘട്ടത്തില്‍ പുതിയ സ്വകാര്യ ട്രെയിനുകള്‍ വരുക.

സ്വകാര്യ ട്രെയിനുകള്‍ക്ക് പുറപ്പെടാന്‍ നിശ്ചിത സമയം അനുവദിക്കും. ഈ 15 മിനുട്ടില്‍ ഇതേ റൂട്ടിലെ മറ്റ് ട്രെയിനുകള്‍ ഓടില്ല. ഓരോ ട്രെയിനുകള്‍ക്കും കുറഞ്ഞത് 16 കോച്ചുകളുണ്ടാകും. ഇതേ റൂട്ടില്‍ ഓടുന്ന വലിയ പാസഞ്ചര്‍ ട്രെയിനിനേക്കാള്‍ വലുതാകാന്‍ പാടില്ല. നിരക്കുകള്‍ തീരുമാനിക്കുന്നത് സ്വകാര്യ കമ്പനികളാണ്. ഫിനാന്‍സിംഗ്, പ്രൊക്യൂര്‍മെന്റ്, ട്രെയിന്‍ ഓപ്പറേഷന്‍ തുടങ്ങിയവയെല്ലാം സ്വകാര്യ ട്രെയിനുകള്‍ നിയന്ത്രിക്കും. പുതിയ റെയില്‍വേ ലൈനുകള്‍ക്കായി 12,000 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നു. ഗേജ് മാറ്റത്തിന് 2250 കോടി രൂപയും പാത ഇരട്ടിപ്പിക്കലിന് 700 കോടി രൂപയുമാണ് നീക്കിവച്ചിരിക്കുന്നത്. റോളിംഗ് സ്‌റ്റോക്കിന് 5786.97 കോടി. സിഗ്നലിംഗ്, ടെലികോം ജോലികള്‍ക്ക് 1650 കോടി രൂപ.


Next Story

Related Stories