TopTop
Begin typing your search above and press return to search.

അതിര്‍ത്തി തര്‍ക്കം, അസം- മിസോറാം അതിര്‍ത്തിയില്‍ സംഘര്‍ഷം, തീവെപ്പ്, കേന്ദ്രം യോഗം വിളിച്ചു

അതിര്‍ത്തി തര്‍ക്കം, അസം- മിസോറാം അതിര്‍ത്തിയില്‍ സംഘര്‍ഷം, തീവെപ്പ്, കേന്ദ്രം യോഗം വിളിച്ചു

തര്‍ക്കത്തെ തുടര്‍ന്ന് അസം മിസോറം സംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ സംഘര്‍ഷം. അതിര്‍ത്തി പ്രദേശത്തെ നിരവധി വീടുകളും സ്ഥാപനങ്ങളും തീവെച്ച് നശിപ്പിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇരു സംസ്ഥാനങ്ങളുടെയും യോഗം വിളിച്ചു.

ശനിയാഴ്ച വൈകീട്ടാണ് സംഭവം. അസമിലെ കച്ചാര്‍ ജില്ലയിലെ ലൈലാപൂറെന്ന് പ്രദേശത്താണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. മിസോറാമിലെ കൊലാസിബ് ജില്ലയാണ് സംഘര്‍ഷം ഉണ്ടായ മറ്റൊരു പ്രദേശം. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് ഇരു സംസ്ഥാനങ്ങളും ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. അതിര്‍ത്തി പ്രദേശങ്ങളില്‍ വലിയ തോതില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

അസം മുഖ്യമന്ത്രി സര്‍ബാന്‍ദ സോനോവാളും മിസോറം മുഖ്യമന്ത്രി സോര്‍മാതാങ്കയും പ്രധാനമന്ത്രിയുടെ ഓഫീസിനെ വിവരങ്ങള്‍ ധരിപ്പിച്ചതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി യോഗം വിളിച്ചത്. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ഫോണില്‍ സംസാരിക്കുകയും സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് പറയുകയും ചെയ്തു.


അതേസമയം സംഘര്‍ഷം വിലയിരുത്താന്‍ യോഗം ചേര്‍ന്ന മിസോറം മന്ത്രിസഭ അസമിന്റെ ഭാഗത്തുനിന്നുണ്ടായ ഏകപക്ഷീയമായ നടപടികളാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് കുറ്റപ്പെടുത്തി.



മിസോറാമിലേക്ക് വരുന്ന ട്രക്കുകളില്‍ കോവിഡ് പരിശോധന നടത്താന്‍ പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. അസമിന്റെ അതിര്‍ത്തിക്കുള്ളിലാണ് മിസോറാം പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിച്ചതെന്നാണ് ആരോപണം. ഇങ്ങനെ പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് മുമ്പ് അസമിന്റെ അനുമതി മിസോറാമിന് ഉണ്ടായിരുന്നില്ലെന്നും ആരോപണം ഉണ്ട്.

മിസോറാം പൊലീസ് അസമിന്റെ അതിര്‍ത്തിക്കുള്ളിലേക്ക് കടന്നുവെന്നും ആരോപിക്കപ്പെടുന്നു. കച്ചാര്‍, കരിംഗഞ്ച് എന്നീ പ്രദേശങ്ങളില്‍ മിസോറം അധികൃതര്‍ അസം അതിര്‍ത്തിയില്‍ കടന്നുവെന്നാണ് ആരോപണം.

164. 6 കിലോമീറ്റര്‍ അതിര്‍ത്തിയാണ് മിസ്സോറാം അസമുമായി പങ്കിടുന്നത്. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന് 1995 മുതല്‍ നിരവധി ശ്രമങ്ങള്‍ നടത്തി വരുന്നുണ്ടെങ്കിലും പ്രശ്‌നം പരിഹാരമായില്ല. ഇരു സംസ്ഥാനങ്ങളും വലിയ തോതില്‍ പൊലീസിനെ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുകയാണ്.


Next Story

Related Stories