TopTop
Begin typing your search above and press return to search.

കാശ്മീര്‍ പുല്‍വാമയിലെ സ്‌കൂളില്‍ വിന്യസിച്ച സൈന്യത്തിന് നേരെ ആക്രമണം

കാശ്മീര്‍ പുല്‍വാമയിലെ സ്‌കൂളില്‍ വിന്യസിച്ച സൈന്യത്തിന് നേരെ ആക്രമണം

ജമ്മു കാശ്മീരിലെ പുല്‍വാമയിലെ സ്‌കൂളുകളില്‍ വിന്യസിച്ച സിആര്‍പിഎഫ് സൈന്യത്തിന് നേരെ ആക്രമണം. പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത് സ്‌കൂളിന് കാവല്‍ നിന്ന് സൈനികര്‍ക്ക് നേരെ ഭീകരര്‍ ഏഴു റൗണ്ട് നിറയൊഴിച്ചുവെന്നാണ്. ആക്രമണത്തിന് സൈനികര്‍ തിരിച്ചടിച്ചു. ആക്രമണത്തെ തുടര്‍ന്ന് കൂടുതല്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

പുല്‍വാമയിലെ ഒരു പ്രധാന പരീക്ഷാ കേന്ദ്രമായ ദ്രബ്ഗാമിലെ സ്‌കൂളിന് വിന്യസിച്ച് സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയുടെ ബങ്കറിന് നേരെയാണ് ആക്രമണം നടന്നത്. തിരയല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. പരീക്ഷ കേന്ദ്രമായ സ്‌കൂളിന് പ്രാദേശിക പോലീസും സിആര്‍പിഎഫ് സൈനികരുമാണ് സുരക്ഷ നല്‍കുന്നത്.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി നല്‍കുന്ന നിയമം ഓഗസ്റ്റ് 5ന് റദ്ദു ചെയ്തത്തോടെ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഉള്‍പ്പടെ പല സ്ഥാപനങ്ങളും രണ്ടുമാസത്തോളം അടച്ചുപൂട്ടിരുന്നു. അതിന് ശേഷം. സ്‌കൂളിലേക്ക് വിദ്യാര്‍ഥികളെ എത്തിക്കാനായി പരീക്ഷ തീയതികള്‍ ഉള്‍പ്പടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ നടപടി കാശ്മീരിലെ മാതാപിതാക്കളെ ആശങ്കാകുലരാക്കിയിരിക്കുകയാണ്. കാശ്മീരില്‍ സാധാരണ നില കാണിക്കുന്നതിന്, സര്‍ക്കാര്‍ തങ്ങളുടെ കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കുകയാണെന്നാണ് അവര്‍ ആരോപിക്കുന്നത്.

Next Story

Related Stories