Top

'നീതിന്യായ സംവിധാനത്തിന്റെ സുതാര്യതയും ദീര്‍ഘവീക്ഷണവും എടുത്തുകാട്ടുന്ന വിധി': പ്രധാനമന്ത്രി

നീതിന്യായ സംവിധാനത്തിന്റെ സുതാര്യതയും ദീര്‍ഘവീക്ഷണവും എടുത്തുകാട്ടുന്ന വിധി: പ്രധാനമന്ത്രി

ഏതുവിധത്തിലുള്ള തര്‍ക്കങ്ങളും നിയമത്തിന്റെ മാര്‍ഗത്തിലൂടെ സൗഹാര്‍ദപൂര്‍വം പരിഹരിക്കാമെന്നതിന് തെളിവാണ് സുപ്രീം കോടതി വിധിയെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി. അയോധ്യയിലെ ബാബ്റി മസ്ജിദ് നിലനിന്ന തർക്ക ഭൂമിയിൽ രാമക്ഷേത്രം പണിയാൻ അനുമതി നൽകികൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന് പിന്നാലെ ട്വിറ്ററിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. തർക്കഭൂമി സർക്കാർ ഏറ്റെടുത്ത് ട്രസ്റ്റ് രൂപികരിച്ച് കൈമാറാനാണ് സുപ്രീം കോടതി അഞ്ചംഗ ഭരണഘടന ബഞ്ച് ഏക കണ്ഠമായി പുറപ്പെടുവിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം, അയോധ്യ ഭൂമിത്തർക്കത്തിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ആരുടെയെങ്കിലും വിജയമോ പരാജയമോ ആയി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യൻ നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്രവും സുതാര്യതയും ദീര്‍ഘവീക്ഷണവും എടുത്തുകാട്ടുന്നതാണ് ഈ വിധി. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന് വിധി വ്യക്തമാക്കുന്നു.

കോടതി വിധി ആരുടെയെങ്കിലും വിജയമോ പരാജയമോ ആയി കാണാന്‍ പാടില്ല. രാമ ഭക്തിയും റഹിം ഭക്തിയും ഉണ്ടായിരിക്കുമ്പോള്‍ത്തന്നെ രാഷ്ട്ര ഭക്തിയെയും ശക്തിപ്പെടുത്തേണ്ടതുണ്ട്. സമാധാനവും ഒരുമയും ജയിക്കട്ടെ'- എന്നും പ്രധാനമന്ത്രി ട്വിറ്ററിൽ‌ കുറിച്ചു.




ഇന്നത്തെ വിധിന്യായത്തിന് ശേഷവും 130 കോടി ഇന്ത്യക്കാർ പുലർത്തുന്ന ശാന്തതയും സമാധാനവും സമാധാനപരമായ സഹവർത്തിത്വവും ഇന്ത്യയുടെ അന്തർലീനമായ പ്രതിബദ്ധതയുടെ തെളിവാണ്. ഐക്യത്തിന്റെ ഈ മനോഭാവം നമ്മുടെ രാഷ്ട്രത്തിന്റെ വികസന പാതയെ ശക്തിപ്പെടുത്തട്ടെ. ഓരോ ഇന്ത്യക്കാരനും ശാക്തീകരിക്കപ്പെടട്ടെയെന്നും അദ്ദേഹം പറയുന്നു.



Next Story

Related Stories