TopTop

ഡൽഹിയിൽ കണക്കുകൂട്ടലുകള്‍ തെറ്റി, ബിജെപി തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് ജയിക്കാൻ മാത്രമല്ലെന്നും അമിത് ഷാ

ഡൽഹിയിൽ കണക്കുകൂട്ടലുകള്‍ തെറ്റി, ബിജെപി തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് ജയിക്കാൻ മാത്രമല്ലെന്നും അമിത് ഷാ

ഗോലിമാരോ പോലുള്ള പ്രചരണങ്ങൾ ഡൽ‌ഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയായെന്ന് കേന്ദ്രഅഭ്യന്തരമന്ത്രി അമിത്ഷാ. തിരഞ്ഞെടുപ്പ് പ്രചാരണതന്ത്രങ്ങളില്‍ പാളിച്ചയുണ്ടായി, കണക്കുകൂട്ടലുകള്‍ തെറ്റിയെന്നും മുൻ ദേശീയ അധ്യക്ഷന്‍ കൂടിയായിരുന്ന അമിത് ഷാ പ്രതികരിച്ചു. തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് ശേഷം ആദ്യമായാണ് അമിത് ഷാ വിഷയത്തിൽ പ്രതികരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഷായുടെ പ്രതികരണം.

നിയമസഭാ തെരഞ്ഞെടുപ്പിനേയും ഷഹീന്‍ ബാഗീനേയും ബന്ധിപ്പിച്ചത് അനാവശ്യ നടപടിയായിരുന്നു. ഗോലിമാരോ, ഇന്ത്യ- പാകിസ്ഥാന്‍ മാച്ച് തുടങ്ങിയ പരാമര്‍ശങ്ങള്‍ ബിജെപി ഉപയോഗിക്കാൻ‌ പാടില്ലായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം പൗരത്വ നിയമത്തിനോ എൻപിആറിനോ എതിരെയുള്ള ജനവിധിയല്ലെന്നും അമിത് ഷാ വ്യക്തമാക്കുന്നു. അതേസമയം തെരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് വിജയിക്കാന്‍ മാത്രമല്ലെന്നും അമിത് ഷാ പറയുന്നുണ്ട്. പാർട്ടി മുന്നോട്ട് വയ്ക്കുന്ന ആശയങ്ങള്‍ ജനങ്ങളില്‍ പ്രചരിപ്പിക്കാന്‍ കൂടിയുള്ളതാണ് ഒരോ തിരഞ്ഞെടുപ്പും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, കശ്മീരില്‍ സ്ഥിതി ഗതികള്‍ ശാന്തമാണെന്ന് അമിത് ഷാ പരിപാടിയിൽ‌ പ്രതികരിച്ചു. വിഭജനത്തിനും പ്രത്യേക സൈനിക നിയമം പിന്‍വലിക്കുകയും ചെയ്ത ശേഷം പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. ആര്‍ക്കു വേണമെങ്കിലും കശ്മീരില്‍ പോകാം. എന്നാല്‍ കശ്മീരില്‍ പോയി സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നതാണ് പ്രശ്നമെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി.

പൗരത്വ ഭേദഗതി വിഷയത്തിൽ മാധ്യങ്ങളുടെ നടപടിയെയും ഷാ വിമർഷിച്ചു. നിയമത്തിന് എതിരായ സമരങ്ങൾ മാത്രമാണ് മാധ്യമങ്ങൾ കാണിക്കുന്നത്. പൗരത്വ നിയമത്തിന് അനുകൂലമായി നടക്കുന്ന പ്രചരണങ്ങളെ അവഗണിക്കുകയാണ്. ചോദ്യം ചോദിക്കാൻ മാധ്യമങ്ങൾക്ക് അവകാശമുണ്ട്. അതിന് സമാനമായി മാധ്യമങ്ങൾക്കെതിരെ ചോദ്യം ചോദിക്കാൻ ജനത്തിനും അവകാശമുണ്ടെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.


Next Story

Related Stories