TopTop
Begin typing your search above and press return to search.

റഷ്യന്‍ വാക്‌സിന്‍ ഇന്ത്യയില്‍; സ്പുട്‌നിക് വാക്‌സിന്റെ 1.50 ലക്ഷം ഡോസുകള്‍ എത്തി

റഷ്യന്‍ വാക്‌സിന്‍ ഇന്ത്യയില്‍; സ്പുട്‌നിക് വാക്‌സിന്റെ 1.50 ലക്ഷം ഡോസുകള്‍ എത്തി

ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇനി റഷ്യന്‍ വാക്‌സിനും. റഷ്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ സ്പുട്‌നിക്ക് ഇന്ത്യയിലെത്തിച്ചു. ആദ്യ ബാച്ചില്‍ 1.50 ലക്ഷം ഡോസ് വാക്‌സിന്‍ വഹിച്ചുകൊണ്ടുള്ള വിമാനം ഹൈദരബാദിലാണ് എത്തിയത്. 97 ശതമാനം ഫലപ്രാപ്തിയുള്ള സ്ഫുട്‌നിക്ക് വാക്‌സിന്‍ താമസിയാതെ തന്നെ രാജ്യത്ത് വിതരണം ചെയ്തുതുടങ്ങും.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ ഇന്ത്യയ്ക്ക് സ്പുട്‌നിക് വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കുമെന്ന് അറിയിച്ചിരുന്നു. റഷ്യയുടെ ഗമാലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. കഴിഞ്ഞ മാസമാണ് വാക്സിന്‍ ഉപയോഗത്തിന് ഇന്ത്യ അനുമതി നല്‍കിയത്.

Next Story

Related Stories