TopTop
Begin typing your search above and press return to search.

"പൗരത്വ നിയമം എല്ലാവർക്കും അപകടം": ദി ഗാർഡിയൻ മുഖപ്രസംഗം

"പൗരത്വ നിയമം എല്ലാവർക്കും അപകടം": ദി ഗാർഡിയൻ മുഖപ്രസംഗം

ഇന്ത്യൻ പാർലമെന്റ് പുതുതായി നടപ്പാക്കിയ പൗരത്വ നിയമം രാജ്യത്തെ എല്ലാ പൗരന്മാരെയും അപകടത്താലക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് ദിനപ്പത്രമായ ദി ഗാർഡിയൻ രംഗത്ത്. തങ്ങളുടെ മുഖപ്രസംഗത്തിലൂടെയാണ് ദി ഗാർഡിയൻ രാജ്യത്തെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ചത്. ഇന്ത്യയുടെ തൊഴിലില്ലായ്‌മ നിരക്ക്‌ കഴിഞ്ഞ നാല്‌ ദശാബ്‌ദങ്ങളിലെ ഏറ്റവും ഉയർന്ന സ്ഥിതിയിലാണ്‌. നോട്ട്‌ നിരോധനം കാരണം ഒന്നരക്കോടി ആളുകളുടെ തൊഴിലാണ്‌ നഷ്‌ടപ്പെട്ടത്‌. രാജ്യത്തിന്റെ യഥാർത്ഥ പ്രശ്‌നങ്ങൾ നേരിടുന്നതിൽ പരാജയപ്പെട്ട മോദി അതിനെ മറച്ചു പിടിക്കാൻ രാജ്യത്തെ അപകടത്തിലാക്കുന്ന പരിപാടികൾ നടപ്പിലാക്കുകയാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

"ഈയടുത്ത ദിനങ്ങളിൽ ഇന്ത്യയുടെ പുതിയ പൗരത്വ നിയമത്തിനെതിരെ ആയിരക്കണക്കിനാളുകൾ പ്രക്ഷോഭവുമായി രംഗത്തു വരികയും പൊലീസിന്റെ ക്രൂരമായ കൈകാര്യം ചെയ്യലിന് വിധേയരാകുകയും ചെയ്തു. നരേന്ദ്രമോദി ആറു വർഷം മുമ്പ് അധികാരത്തിലേറിയതിനു ശേഷം അദ്ദേഹത്തിനെതിരെ നടക്കുന്ന നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധ പ്രകടനമാണിതെന്ന് പറയാവുന്നതാണ്. ഒരു പുതിയ ദിശബോധം സ്ഥാപിക്കപ്പെട്ടുവെന്നതല്ല ഈ പ്രകടനങ്ങൾക്ക് പ്രചോദകമായിട്ടുള്ളത്. പകരം, അപകടകരമായ ഒരു ദശാസന്ധിയിൽ രാജ്യം എത്തിച്ചേര്‍ന്നിരിക്കുന്നു എന്നത് ഉറപ്പിക്കുകയാണിവ ചെയ്തിരിക്കുന്നത്. ഈ നിയമനിർമാണം തെളിയിക്കുന്നത് മോദിയുടെ ഹിന്ദുത്വ ദേശീയതാ പദ്ധതി ഒരു എല്ലാവരെയും ഉൾക്കൊണ്ടു കൊണ്ടുള്ള ഒരു വഴിമാറലല്ല, മറിച്ച് രാഷ്ട്രത്തിന്റെ അടിസ്ഥാനശിലകളായ മതേതരത്വത്തെയും ബഹുസ്വരതയെയും ഭീഷണിപ്പെടുത്തുന്ന ഒരു സ്ഥാപമാണെന്നാണ്. ഏഴു ദശകങ്ങളുടെ ആ പ്രതീക്ഷകളെ ഭീതിയുടെ നിഴൽ വന്ന് മൂടിയിരിക്കുന്നു," ദി ഗാർഡിയൻ മുഖപ്രസംഗം പറയുന്നു.

"ഇത് സമാധാനവും ഒരുമയും സാഹോദര്യവും പാലിക്കേണ്ട സന്ദർഭമാണ്" എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്യുകയുണ്ടായെങ്കിലും അത് വെറും പ്രകടനപരതയിൽ ഒതുങ്ങുകയാണെന്ന് ദി ഗാർഡിയൻ നിരീക്ഷിക്കുന്നു. മുസ്ലിങ്ങളെ വിവേചിച്ച് നിർത്തുന്നതാണ് ഈ നിയമം. മുസ്ലിം പൗരന്മാർ 'യഥാർത്ഥ' ഇന്ത്യൻ പൗരന്മാരല്ലെന്ന് സൂചിപ്പിക്കുകയാണ് സർക്കാർ ഈ നടപടിയിലൂടെ. വലിയ വിഭാഗം ജനങ്ങൾക്കും തങ്ങളുടെ പൗരത്വം തെളിയിക്കുന്ന രേഖകളൊന്നും ഇല്ലാത്ത ഇന്ത്യ പോലെയൊരു രാജ്യത്ത് ഇത് വലിയ അപകടമാണ് അന്നാട്ടിലെ ജനങ്ങൾക്ക് ഉണ്ടാക്കാൻ പോകുന്നതെന്ന് ദി ഗാർഡിയൻ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ അസമിൽ രണ്ട് ദശലക്ഷം ജനങ്ങളാണ് രാജ്യമില്ലാത്തവരായി മാറിയിരിക്കുന്നതെന്ന് ഗാർഡിയൻ മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. ഇവർക്കു വേണ്ടിയുള്ള തടവറകളുടെ പണി നടന്നു കൊണ്ടിരിക്കുന്നു. രാജ്യമെമ്പാടും ദേശീയ പൗരത്വ രജിസ്റ്റർ കൊണ്ടുവരുമെന്നത് അപകടങ്ങൾ വർധിപ്പിക്കുകയാണ്. മോദി സർക്കാരിന്റെ കീഴിൽ ഹിന്ദുത്വ വാദികൾ ഇതര മതക്കാരെ തല്ലിക്കൊല്ലുന്ന സംഭവങ്ങൾ വർധിച്ചിട്ടുണ്ട്. കലാപമുണ്ടാക്കുന്നവരെ വസ്ത്രം കണ്ടാൽ തിരിച്ചറിയാമെന്ന മോദിയുടെ പ്രസ്താവനയും വർഗീയത നിറഞ്ഞതാണെന്ന് ദി ഗാർഡിയൻ മുഖപ്രസംഗം പറയുന്നു.


Next Story

Related Stories