TopTop
Begin typing your search above and press return to search.

അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുംവരെ നിയന്ത്രണ രേഖകളില്‍ സമാധാനവും ശാന്തതയും നിലനിര്‍ത്തണം: വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍

അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുംവരെ നിയന്ത്രണ രേഖകളില്‍ സമാധാനവും ശാന്തതയും നിലനിര്‍ത്തണം: വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍

അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുംവരെ മേഖലയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ സമാധാനവും ശാന്തതയും നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. അല്ലാത്തപക്ഷം ദ്വികക്ഷി ബന്ധത്തെ അത് സാരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തിയില്‍ സമാധാനവും ശാന്തതയും ഉണ്ടാകുമെന്ന ധാരണയിലാണ് ഇന്ത്യയും ചൈനയും 1980 മുതല്‍ തങ്ങളുടെ ദ്വികക്ഷി ബന്ധം വളര്‍ത്തിയെടുത്തതെന്നും പൂനെ ഇന്റര്‍നാഷണല്‍ സെന്ററില്‍ മുന്‍ അംബാസഡര്‍ ഗൗതം ബംബാവാലയുമായി നടത്തിയ വീഡിയോ സംഭാഷണത്തില്‍ എസ് ജയ്ശങ്കര്‍ പറഞ്ഞു.

ഈ വിഷയത്തില്‍ ഞാന്‍ വളരെ വ്യക്തമായി ചില കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു. അതിര്‍ത്തി തര്‍ക്കം നമ്മള്‍ തന്നെ പരിഹരിക്കണമെന്നത് നമ്മുടെ നിലപാടല്ല. അത് വളരെ സങ്കീര്‍ണ്ണമായ ഒരു പ്രശ്‌നമാണെന്ന് നാം മനസ്സിലാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അതിര്‍ത്തി തര്‍ക്കം പരിഹരിക്കുകയെന്നത് രാജ്യങ്ങളുടെ ബന്ധത്തില്‍ ഏറെ നിര്‍ണായകമാണ്. ഇന്ത്യയും ചൈനയും പതിറ്റാണ്ടുകളായി തുടരുന്ന ബന്ധത്തെ പരാമര്‍ശിച്ച് ജയ്ശങ്കര്‍ വ്യക്തമാക്കി.

ഈ സാഹചര്യത്തില്‍ ചെയ്യാന്‍ പറ്റുന്ന വളരെ അടിസ്ഥാനപരമായ കാര്യമാണ് മുന്നോട്ടുവെക്കുന്നത്. അതിര്‍ത്തി പ്രദേശങ്ങളില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ സമാധാനവും ശാന്തതയും നിലനിര്‍ത്തുക. അവയെ ഏതെങ്കിലും തരത്തില്‍ അലോസരപ്പെടുത്തുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെയും ഗുരുതരമായി ബാധിക്കും. ലഡാക്ക് ഉള്‍പ്പെടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിയന്ത്രണ രേഖ മറികടന്ന് ചൈനീസ് സൈന്യം കടന്നുകയറിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.

ജൂണ്‍ 15ന് നടന്ന അക്രമാസക്തമായ ഏറ്റുമുട്ടലിനുശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം എക്കാലത്തെയും മോശം അവസ്ഥയിലാണ്. സൈനിക, നയതന്ത്ര തലങ്ങളില്‍ നിരവധി ചര്‍ച്ചകള്‍ ഇനിയും പുരോഗതി കൈവരിക്കാനായിട്ടില്ല. ഇന്ത്യയെയും ചൈനയെയും പോലെ വലിയ രണ്ട് വികസ്വര രാജ്യങ്ങള്‍ക്ക് എങ്ങനെ ഇക്കാര്യത്തില്‍ സന്തുലിതാവസ്ഥ കണ്ടെത്താനാകുമെന്നതാണ് നിലവില്‍ അഭിമുഖീകരിക്കുന്ന ചോദ്യമെന്ന് ജയ്ശങ്കര്‍ പറഞ്ഞു. അതേസമയം, ചൈനയുമായി തുടരുന്ന ചര്‍ച്ചകളുടെ ഫലത്തെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.


Next Story

Related Stories