TopTop
Begin typing your search above and press return to search.

ബംഗാൾ ഉപതെരഞ്ഞെടുപ്പ്: തൃണമൂൽ രണ്ടിടത്ത് ലീഡ് ചെയ്യുന്നു; ബിജെപിക്ക് ഒരു സീറ്റിൽ മുന്നേറ്റം

ബംഗാൾ ഉപതെരഞ്ഞെടുപ്പ്: തൃണമൂൽ രണ്ടിടത്ത് ലീഡ് ചെയ്യുന്നു; ബിജെപിക്ക് ഒരു സീറ്റിൽ മുന്നേറ്റം

പശ്ചിമബംഗാൾ ഉപതെരഞ്ഞെടുപ്പുകളിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഏറ്റവുമൊടുവിലത്തെ റിപ്പോർട്ടുകൾ പ്രകാരം രണ്ട് സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ്സും ഒരു സീറ്റിൽ ബിജെപിയും ലീഡ് ചെയ്യുന്നുണ്ട്. കരിംപൂർ മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസിന്റെ ബിമലേന്ദു സിൻഹ റോയ് 15,000 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. ബിജെപിയുടെ ജയ്പ്രകാശ് മജൂംദാറാണ് തൊട്ടു പിന്നാലെയുള്ളത്. ഈ മണ്ഡലത്തിലാണ് ബിജെപി ഉപാധ്യക്ഷൻ വോട്ടെടുപ്പുദിവസം ആക്രമിക്കപ്പെട്ടത്. 2016 തെരഞ്ഞെടുപ്പിൽ ഈ സീറ്റിൽ വിജയിച്ചത് തൃണമൂൽ സ്ഥാനാർത്ഥിയായിരുന്നു. സീറ്റ് നിലനിർത്താനാകുമെന്നാണ് തൃണമൂലിന്റെ പ്രതീക്ഷ.

ഖരഗ്പൂർ സർദാർ മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് ആറായിരം വോട്ടിന് ലീഡ് ചെയ്യുന്നുണ്ട് എന്നാണ് വിവരം. കാളിഗഞ്ജ് സീറ്റിൽ ബിജെപിയാണ് ലീഡ് ചെയ്യുന്നത്.

പശ്ചിമ ബംഗാളിൽ മൂന്ന് സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കരിംപൂർ, ഖരഗ്പൂര്‍ സർദാർ, കാളിഗഞ്ജ് എന്നീ അസംബ്ലി സീറ്റുകളിൽ. കഴിഞ്ഞ തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. ഇതേ ദിവസം ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷനെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഈ സംഭവത്തിൽ ഇലക്ഷൻ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

കാളിഗഞ്ജിൽ 77.79 ശതമാനമായിരുന്നു പോളിങ്. കരിംപൂരിൽ 81.23 ശതമാനം വോട്ടുകൾ വീണു. ഖരഗ്പൂർ മണ്ഡലത്തിൽ 67.62 ശതമാനം വോട്ടുകളും വീണു.

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എംഎൽഎമാർ മത്സരിച്ച് ജയിച്ച് എംപിമാരായതോടെയാണ് ഖരഗ്പൂരിലും കരിംപൂരിലും സീറ്റുകൾ ഒഴിഞ്ഞത്. സിറ്റിങ് എംഎൽഎയുടെ മരണത്തെ തുടർന്നാണ് കാളിഗഞ്ജിൽ ഉപതെരഞ്ഞെടുപ്പ് വന്നത്.

ഉത്തരാഖണ്ഡിലെ പിതോർഗഢ് അസംബ്ലി സീറ്റിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇവിടെ ബിജെപി സ്ഥാനാർത്ഥി ചന്ദ്ര പാന്ത് ലീഡ് ചെയ്യുന്നുവെന്നാണ് ഒടുവിലത്തെ വിവരം. 1500 വോട്ടിന്റെ ലീഡാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ബംഗാളിൽ ഈ ഉപതെരഞ്ഞെടുപ്പുകൾ 2021 തെരഞ്ഞെടുപ്പിന്റെ ലിറ്റ്മസ് ടെസ്റ്റായി മാറുമെന്ന് വിലയിരുത്തലുകളുണ്ട്.

<blockquote class="twitter-tweet"> <p lang="en" dir="ltr">This evening I sought blessings and good wishes from <a href="https://twitter.com/INCIndia?ref_src=twsrc^tfw">@INCIndia</a> President Smt. Sonia Gandhi ji & former prime minister Dr. Manmohan Singh ji for the Maha Vikas Aghadi. <a href="https://t.co/X2ABqR2jxb">pic.twitter.com/X2ABqR2jxb</a></p>— Aaditya Thackeray (@AUThackeray) <a href="https://twitter.com/AUThackeray/status/1199734508922310656?ref_src=twsrc^tfw">November 27, 2019</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories