TopTop

കൊറോണ വ്യാപനം തടയാന്‍ ഡല്‍ഹി എയിംസ് ഒപി അടക്കുന്നു

കൊറോണ വ്യാപനം തടയാന്‍ ഡല്‍ഹി എയിംസ് ഒപി അടക്കുന്നു

കൊറോണ വൈറസിന്റെ (കൊവിഡ് 19) വ്യാപനം തടയാന്‍ ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുന്ന ഒപിഡികള്‍ (ഔട്ട് പേഷ്യന്റ് ഡിപ്പാര്‍ട്ട്‌മെന്റ്) അടക്കുന്നു. ചൊവ്വാഴ്ച മുതല്‍ ഒപികള്‍ അടയ്ക്കാനാണ് തീരുമാനം. കൊറോണയുടെ കമ്മ്യൂണിറ്റി ട്രാന്‍സ്മിഷന്‍ (സമൂഹവ്യാപനം) തടയുന്നതിന്റെ ഭാഗമായാണ് എയിംസ് ഇത്തരമൊരു നിയന്ത്രണത്തിലേയ്ക്ക് പോകുന്നത്. രാജ്യത്തെ ഏറ്റവും വലിയ ചികിത്സാ കേന്ദ്രമായ എയിംസില്‍ ഒരു ദിവസം ശരാശരി 15,000ന് മുകളിൽ രോഗികളാണ് ഒപികളിലെത്തുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി സര്‍വീസുകള്‍ അടക്കം എല്ലാ ഒപിഡി സര്‍വീസുകളും ചൊവ്വാഴ്ച മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തുറക്കില്ല എന്ന് മെഡിക്കല്‍ സൂപ്പണ്ട് ഡോ. ഡി കെ ശര്‍മ അറിയിച്ചു.

രോഗികളുടെ രജിസ്‌ട്രേഷന്‍ അടക്കമുള്ളവ നടക്കില്ല. മാര്‍ച്ച് 18ന് നിലവില്‍ രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്ക് എസ്എംഎസ് ആയി ഒരു അഡൈ്വസറി എയിംസ് അയച്ചിരുന്നു. ഡോക്ടര്‍മാരെ കാണാനുള്ള അപ്പോയിന്‍മെന്റുകള്‍ മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടുന്നതായിരുന്നു ഇത്. ഇലക്ടീവ് സർജ്ജറികൾ (അടിയന്തര സ്വഭാവമില്ലാത്തതും നേരത്തെ തീരുമാനിക്കുന്നതുമായ ശസ്ത്രക്രിയകൾ) മാറ്റിവയ്ക്കാൻ എയിംസ് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.


Next Story

Related Stories