TopTop

നിര്‍ഭയ കേസ്: പ്രതികളുടെ തിരുത്തല്‍ ഹരജി തള്ളി

നിര്‍ഭയ കേസ്: പ്രതികളുടെ തിരുത്തല്‍ ഹരജി തള്ളി

നിർഭയ കേസിലെ രണ്ട് പ്രതികൾ സമർപ്പിച്ച തിരുത്തൽ ഹരജി സുപ്രീം കോടതി തള്ളി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിലുൾപ്പെട്ട വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരാണ് ഹരജി നല്‍കിയത്. ഈ മാസം 22ന് വധശിക്ഷ നടപ്പാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇനി പ്രതികൾക്കു മുമ്പിൽ രാഷ്ട്രപതിക്ക് ദയാഹരജി കൂടി നൽകാനുള്ള സാധ്യത കൂടിയുണ്ട്. ഇക്കാരണത്താൽ തന്നെ രാഷ്ട്രപതിയുടെ തീരുമാനം പ്രതികൾക്ക് പ്രതികൂലമായാൽപ്പോലും 22ന് വധശിക്ഷ നടപ്പാക്കാൻ സാധ്യതയില്ല. സുപ്രീംകോടതിയുടെ നിർ‌ദ്ദേശപ്രകാരം ദയാവധത്തിനുള്ള അപേക്ഷ തള്ളിയാലും 14 ദിവസം കഴിഞ്ഞേ വധശിക്ഷ നടപ്പാക്കാനാകൂ.

വിചാരണക്കോടതി വധശിക്ഷ വിധിച്ച കേസിൽ പ്രതികൾക്കു മുന്നിൽ ബാക്കിയുള്ള രണ്ട് മാർഗങ്ങളിലൊന്നായിരുന്നു തിരുത്തൽ ഹരജി. ഇനി അവസാന ആശ്രയം രാഷ്ട്രപതിയുടെ ദയാഹരജിയാണ്.

ദയാഹരജികള്‍ കൂടി തള്ളിയാല്‍ മാത്രമേ ‌വധശിക്ഷ നടപ്പാക്കാനാകൂ. ഈ മാസം 22ന് വധശിക്ഷ നടപ്പാക്കാനാണ് കോടതിയുടെ ഉത്തരവ്. ഈ ദിവസത്തിൽ വധശിക്ഷ നടപ്പാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. തിരുത്തൽ ഹരജി തള്ളുകയാണെങ്കിൽ പിന്നീട് രാഷ്ട്രപതിയുടെ ദയയ്ക്കായി അപേക്ഷിക്കാം.

ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, റോഹിന്‍ണ്ടണ്‍ ഫാലി നരിമാന്‍, ആര്‍.ബാനുമതി, അശോക് ഭൂഷണ്‍ എന്നിവരാണ് ജസ്റ്റിസ് രമണ നേതൃത്വം നല്‍കുന്ന ബഞ്ചിലുള്ളവർ.


Next Story

Related Stories