TopTop
Begin typing your search above and press return to search.

കൊറോണ ഭേദമാകാന്‍ ഉപ്പും മഞ്ഞളും വായില്‍ കൂട്ടിയാല്‍ മതിയെന്ന് കര്‍ണാടക ആരോഗ്യമന്ത്രി; പ്രസ്താവന കൊറോണ വ്യാപനം ശക്തമാകുന്നതിനിടയില്‍

കൊറോണ ഭേദമാകാന്‍ ഉപ്പും മഞ്ഞളും വായില്‍ കൂട്ടിയാല്‍ മതിയെന്ന് കര്‍ണാടക ആരോഗ്യമന്ത്രി; പ്രസ്താവന കൊറോണ വ്യാപനം ശക്തമാകുന്നതിനിടയില്‍

കൊറോണ രോഗം മാറാന്‍ ജനങ്ങളോട് ഉപ്പും വെളുത്തുള്ളിയും മഞ്ഞളും കഴിക്കാന്‍ ആഹ്വാനം ചെയ്ത് ആരോഗ്യമന്ത്രി ബി ശ്രീരാമുലു. ചൂടുവെള്ളം കുടിക്കുന്നതും വൈറസ്സിനെ തടയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. സംസ്ഥാനത്ത് കോവിഡ് മരണനിരക്കും, രോഗബാധയും കൂടുന്നതിനിടയിലാണ് മന്ത്രി ശ്രീരാമുലുവിന്റെ ഈ പ്രസ്താവന.

"കോവിഡിന് മരുന്നില്ല. മഞ്ഞളും ഉപ്പും വെളുത്തുള്ളിയും ചേര്‍ത്ത് വായ മൂന്നുവട്ടം കഴുകുക. ചൂടുവെള്ളം മാത്രം കുടിക്കുക. ഞാനൊരു ഡോക്ടറല്ല. പക്ഷെ, ചൈനയില്‍ ഇങ്ങനെ ചെയ്തവര്‍ക്കെല്ലാം രോഗം ഭേദപ്പെട്ടിട്ടുണ്ട്," മന്ത്രി പറഞ്ഞു.

അതെസമയം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന മന്ത്രിയുടെ പ്രസ്താവന സോഷ്യല്‍‍ മീഡിയയില്‍ ചര്‍ച്ചയായതോടെ ശ്രീരാമുലു തന്റെ നിലപാടില്‍ മാറ്റം വരുത്തി. മഞ്ഞശിന്റെ ആന്റിബയോട്ടിക് ഘടകങ്ങളെക്കുറിച്ച് പറയുകയായിരുന്നു താനെന്നും അത് കൊറോണ വൈറസ് ചികിത്സയ്ക്ക് ഉപയോഗിക്കാമെന്ന് പറഞ്ഞില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. അതെസമയം, മന്ത്രിയുടെ പ്രസ്താവനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കുപ്രസിദ്ധ രാഷ്ട്രീയ അധോലോക നേതാക്കളായ റെഡ്ഢി സഹോദരങ്ങളുടെ വിശ്വസ്തനാണ് ശ്രീരാമുലു. റെഡ്ഢി സഹോദരങ്ങളുടെ താല്‍പര്യപ്രകാരമാണ് ഇദ്ദേഹം മന്ത്രിസഭയിലെത്തിയതും.

അതെസമയം ഇന്ന് രാവിലെ എട്ടു മണിവരെ മാത്രം ആറ് പുതിയ കൊറോണ കേസുകളാണ് കര്‍ണാടകത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് മൊത്തം കേസുകളുടെ എണ്ണം 390 ആയി ഉയര്‍ന്നു. ഇതിനകം 16 പേര്‍ കൊറോണ ബാധിച്ച് സംസ്ഥാനത്ത് മരണപ്പെട്ടിട്ടുണ്ട്.

മൈസൂരിലാണ് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആകെ 390 കേസുകളില്‍ 61 കേസുകള്‍ ഇവിടെ നിന്നുള്ളതാണ്. ബെംഗളൂരു നഗരത്തില്‍ 35 സ്ഥിരീകരിച്ച കേസുകളുണ്ട്. ബെലഗാവിയിലും 36ഉം കാലബുര്‍ഗിയില്‍ 20 കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നു.



Next Story

Related Stories