TopTop
Begin typing your search above and press return to search.

ഇറ്റാവാ സഫാരി പാര്‍ക്കിലെ രണ്ട് സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇറ്റാവാ സഫാരി പാര്‍ക്കിലെ രണ്ട് സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഉത്തര്‍പ്രദേശിലെ ഇറ്റാവാ സഫാരി പാര്‍ക്കിലെ രണ്ട് സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവയെ പ്രത്യേകം മാറ്റി പര്‍പ്പിച്ചതായി ഇറ്റാവാ സഫാരി പാര്‍ക്കിന്റെ ഡയറക്ടര്‍ പറഞ്ഞു.

പാര്‍ക്കില്‍ ജോലി ചെയ്യുന്ന ഏതെങ്കിലും രോഗലക്ഷണങ്ങളില്ലാത്ത ജീവനക്കാരില്‍ നിന്നാകാം വൈറസ് പകര്‍ന്നതെന്ന് ഐവിആര്‍ഐ ജോയിന്റ് ഡയറക്ടര്‍ ഡോ. കെ പി സിംഗ് പറഞ്ഞു. രോഗം ബാധിച്ച മൃഗങ്ങളെ ഒറ്റയ്ക്ക് മാറ്റി പാര്‍പ്പിക്കാന്‍ സഫാരി പാര്‍ക്ക് അധികൃതരോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദ് മൃഗശാലയിലെ എട്ട് ഏഷ്യന്‍ സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി സിഎസ്ഐആര്‍-സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലര്‍ ബയോളജി ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.

മൂന്നും ഒമ്പതും വയസ് പ്രായമുള്ള ഏഷ്യന്‍ ഇനത്തില്‍പ്പെട്ട പെണ്‍ സിംഹങ്ങള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് യുപിയിലെ സിംഹങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചത്. 14 സിംഹങ്ങളുടെ സാംപിളുകള്‍ ശേഖരിച്ച് ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് അയച്ചുകൊടുത്തിരുന്നു. തുടര്‍ന്നു രണ്ടു പെണ്‍സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.


Next Story

Related Stories