ഒരു നൂറ്റാണ്ട് പിന്നിട്ട ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക എക്കാലവും ശക്തമായ അടിത്തറയുണ്ടായിരുന്ന സ്ഥലമാണ് കേരളം. കോണ്‍ഗ്രസിനുള്ളില്‍ പ്രവര്‍ത്തിച്ച സോഷ്യലിസ്റ്റ് ഗ്രൂപ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി രൂപാന്തരം പ്രാപിച്ചതു മുതല്‍ കേരളത്തിലെ ഏറ്റവും പ്രബലമായ പാര്‍ട്ടിയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുടരുന്നു. ആദ്യകാലത്ത് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളേലും സ്വാധീനമുണ്ടായിരുന്ന പാര്‍ട്ടിക്ക് പിന്നീട് മറ്റ് പല ഇടങ്ങളിലും തിരിച്ചടി നേരിട്ടു. പഞ്ചാബ്, ആന്ധ്ര, ബിഹാര്‍, ബംഗാള്‍,തൃപുര, കേരളം എന്നിവിടങ്ങളില്‍ മാത്രമായി സ്വാധീനം. ഇന്ത്യയില്‍ ആദ്യം കമ്മ്യുണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വരാന്‍ സാധ്യത ആന്ധ്ര പ്രദേശിലാണെന്ന് പോലും ഒരു കാലത്ത് കരുതിയിരുന്നു. പിന്നീട് കേരളത്തിലും ബംഗാളിലും ത്രിപുരയിലും മാത്രമായി മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സ്വാധീനം.
കേരളത്തില്‍നിന്ന് ഇതുവരെ രണ്ട് ജനറല്‍ സെക്രട്ടറിമാരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഉണ്ടായത്. ഇഎംഎസ് നമ്പൂതിരിപ്പാട് സിപിഐയുടെയും ,സിപിഎമ്മിന്റെയും ജനറല്‍ സെക്രട്ടറിയായി. പിന്നീട് പ്രകാശ് കാരാട്ടാണ് സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായത്. പാര്‍ട്ടി പിളരുന്നതിന് മുമ്പ് ഇഎംഎസ് ആയത് മാറ്റിവെച്ചാല്‍ സിപിഐയ്ക്ക് കേരളത്തില്‍നിന്ന് വേറെ ജനറൽ സെക്രട്ടറിമാര്‍ ഉണ്ടായിട്ടില്ല
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായ കാലത്താണ് ഇ എം എസ് ആദ്യം സിപിഐയുടെ ജനറല്‍ സെക്രട്ടറിയാകുന്നത്. 1951 മുതല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന അജയ് ഘോഷിന്റെ കാലശേഷമാണ് ഇഎംഎസ് ആദ്യമായി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായത്. കോണ്‍ഗ്രസിനോട് സ്വീകരിക്കേണ്ട സമീപനത്തിന്റെ കാര്യത്തിലും സാര്‍വദേശിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുണ്ടായ ഭിന്നതയുടെയും പാശ്ചത്തലത്തിലായിരുന്നു ഇന്ത്യന്‍ കമ്മ്യുൂണിസ്റ്റ് പാര്‍ട്ടിയില്‍ ഭിന്നത രൂപപ്പെട്ടത്. പാര്‍ട്ടി പിളരുന്നത് ഒഴിവാക്കാൻ എസ് എ ഡാങ്കേയെ ചെയര്‍മാനാക്കിയതും ഇ എം എസിന്റെ കാലത്തായിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും ഭിന്നത പരിഹരിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാനത്തെ ജനറല്‍ സെക്രട്ടറിയായി ഇ എം എസ് മാറി.
ഇ എം എസ്, പ്രകാശ് കാരാട്ട്, ബി ടി രണദിവൈ ഇ കെ നായനാർ എന്നിവർക്കൊപ്പം
സിപിഎം രൂപികരിക്കപ്പെട്ടപ്പോള്‍ ആദ്യ ജനറല്‍ സെക്രട്ടറിയായത് പി സുന്ദരയ്യ ആയിരുന്നു. പി സുന്ദരയ്യ രാജിവെച്ചതിന് ശേഷം ഇ എം എസ് സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായി. 1978 മുതല്‍ 1992 വരെ ഇ എം എസായിരുന്നു പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി. സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെയും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ തകര്‍ച്ച എന്നി സംഭവങ്ങള്‍ നടക്കുകയും ലോകത്തുള്ള പല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പേര് മാറ്റി സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ആയപ്പോഴും സിപിഎമ്മിനെ പഴയ രിതിയില്‍ നിലനിര്‍ത്തുന്നതില്‍ ഇഎംഎസ് വലിയ പങ്ക് വഹിച്ചു
പിന്നീട് പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറിയാകുന്നത് 2005 ലാണ്. താരതമ്യേന ചെറിയ പ്രായത്തില്‍ തന്നെ സിപിഎമ്മിന്റെ പൊളിറ്റ് ബ്യുറോയില്‍ എത്തിയ പ്രകാശ് കാരാട്ട് സിപിഎമ്മിന് പാര്‍ലമെന്റില്‍ ദേശീയ തലത്തില്‍ ഏറ്റവും കുടുതല്‍ പ്രാമുഖ്യം കിട്ടിയ സമയത്തായിരുന്നു. യുപിഎ സര്‍ക്കാരിനെ നിലനിര്‍ത്തുന്നതില്‍ സിപിഎമ്മിന് വലിയ പങ്കുണ്ടായിരുന്നു.പാര്‍ലമെന്റില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ സിപിഎമ്മിന് കിട്ടിയതും ഇക്കാലത്തായിരുന്നു. പിന്നീട് അമേരിക്കയുമായി ആണവകരാറിന്റെ പേരില്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്വിലിച്ചതും പ്രകാശ് കാരാട്ട് തന്നെ. ബംഗാളില്‍ സിപിഎമ്മിന്റെ 33 വര്‍ഷത്തെ ഭരണം ഇല്ലാതായതും സിപിഎം കടുത്ത പ്രതിസന്ധിയില്പെട്ടതും പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറിയായിരുന്ന പത്തുവര്ഷത്തിനിടെയായിരുന്നുവെന്നതാണ് വൈരുദ്ധ്യം.
പിന്നീട് നടന്ന സമ്മേളനത്തില്‍ എസ് രാമചന്ദ്രന് പിള്ളയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ത്താന്‍ ഒരു വിഭാഗം ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. അങഅങ്ങനെ സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറി ആവുകയായിരുന്നു.