TopTop
Begin typing your search above and press return to search.

അരേയിൽ ഒരില പോലും ആരും മുറിക്കില്ലെന്ന് ഉദ്ധവ്; നഷ്ടം മുംബൈക്കാർക്കെന്ന് ഫഡ്നാവിസ്

അരേയിൽ ഒരില പോലും ആരും മുറിക്കില്ലെന്ന് ഉദ്ധവ്; നഷ്ടം മുംബൈക്കാർക്കെന്ന് ഫഡ്നാവിസ്

മുംബൈയിലെ അരേ കോളനിയിലെ വിവാദമായ മെട്രോ കാർ ഷെഡ് നിർമാണ പദ്ധതി നിർത്തിവെച്ച് പുതുതായി അധികാരമേറ്റ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. പ്രദേശത്ത് നിരവധി മരങ്ങൾ മുറിച്ചുമാറ്റി നടന്ന 'വികസന പ്രവർത്തനങ്ങൾ' വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.

മെട്രോ ജോലികൾ അവസാനിപ്പിക്കില്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. എന്നാൽ തന്റെ അടുത്ത തീരുമാനം വരുംവരെ അരേയിലെ മരങ്ങളുടെ ഒരില പോലും മുറിക്കില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു. പദ്ധതിയുടെ ഒരു സമഗ്ര റിവ്യൂ തന്നെ തങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വിളിച്ചുചേർത്ത ഒരു വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തെരഞ്ഞെടുപ്പുകാലത്ത് അരേയിലെ മരങ്ങൾ മുറിക്കുന്നതിനെതിരെ ശക്തമായ എതിർ‌പ്പുയർത്തിയവരാണ് ഉദ്ധവും മകൻ ആദിത്യയും.

അതെസമയം അരേയിലെ 'വികസനം' അവസാനിപ്പിച്ചതിൽ പ്രതിഷേധമറിയിച്ച് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തു വന്നു. പുതിയ സർക്കാർ അടിസ്ഥാന വികസനകാര്യങ്ങളിൽ ശ്രദ്ധ കൊടുക്കാത്തതിലെ നിരാശ അദ്ദേഹം പങ്കു വെച്ചു.

It’s unfortunate that State Government stayed Aarey Metro CarShed work in spite of Hon Supreme Court & Hon High Court orders.

This shows State Government is not serious about Mumbai Infrastructure projects!

And ultimate sufferer is common Mumbaikar only !#SaveMetroSaveMumbai
— Devendra Fadnavis (@Dev_Fadnavis) November 29, 2019

Next Story

Related Stories