TopTop
Begin typing your search above and press return to search.

നീരവ് മോദിയെ കൈമാറാം; ഇന്ത്യയുടെ അപേക്ഷ ലണ്ടന്‍ കോടതി അംഗീകരിച്ചു

നീരവ് മോദിയെ കൈമാറാം; ഇന്ത്യയുടെ അപേക്ഷ ലണ്ടന്‍ കോടതി അംഗീകരിച്ചു

നീരവ് മോദിയെ കൈമാറാനുള്ള ഇന്ത്യയുടെ അപേക്ഷ ലണ്ടനിലെ കോടതി അംഗീകരിച്ചു. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയുടേതാണ് ഉത്തരവ്. ഇന്ത്യ നല്‍കിയ ജയില്‍ ദൃശ്യങ്ങള്‍ തൃപ്തികരമെന്ന് കോടതി അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന നീരവ് മോദിയുടെ വാദം കോടതി അംഗീകരിച്ചില്ല.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയെന്നതാണ് വജ്രവ്യാപാരി നീരവ് മോദിക്കെതിരെയുള്ള കേസ്. നീരവ് മോദിയും ബന്ധുവായ മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് 14000 ത്തോളം കോടി രൂപയുടെ വായ്പ തട്ടിയെന്ന് സിബിഐ യുകെ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു. വ്യാജ കത്തുകള്‍ സൃഷ്ടിച്ച് സ്വന്തം കമ്പനികളിലേക്ക് പണം തട്ടിയെടുക്കുകയായിരുന്നു ഇരുവരും.

ഇന്ത്യന്‍ ജയില്‍ സാഹചര്യങ്ങളില്‍ തന്റെ മാനസികാരോഗ്യം വഷളാകും എന്നതടക്കമുള്ള നീരവ് മോദിയുടെ വാദങ്ങള്‍ കോടതി തള്ളി. 'നീരവ് മോദിയെ ഇന്ത്യയിലേക്ക് കൈമാറുന്നത് മനുഷ്യാവകാശത്തിന് അനുസൃതമാണെന്നതില്‍ സംതൃപ്തനാണ്' ജില്ലാ ജഡ്ജി സാമുവല്‍ ഗൂസെ പറഞ്ഞു. ഉത്തരവില്‍ അപ്പീല്‍ പോകാന്‍ നീരവിന് അവകാശമുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു. 2019 മാര്‍ച്ചില്‍ അറസ്റ്റിലായ നീരവ് സൗത്ത് വെസ്റ്റ് ലണ്ടനിലെ വാന്‍ഡ്‌സ്വര്‍ത്ത് ജയിലിലാണിപ്പോള്‍.


Next Story

Related Stories