TopTop
Begin typing your search above and press return to search.

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം - കാമുകി റിയ ചക്രബർത്തിയെ കാണാനില്ലെന്ന് ബിഹാർ പൊലീസ്

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം - കാമുകി റിയ ചക്രബർത്തിയെ കാണാനില്ലെന്ന് ബിഹാർ പൊലീസ്

മോഡലും നടിയും, നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ കാമുകിയുമായിരുന്ന റിയ ചക്രബർത്തിയെ കാണാനില്ലെന്ന് ബിഹാർ പൊലീസ്. സുശാന്ത് സിംഗിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത് റിയ ചക്രബർത്തി ആണെന്ന് ആരോപിച്ച് പിതാവ് നൽകിയ കേസ് അന്വേഷിക്കുകയാണ് ബിഹാർ പൊലീസ്. കേസ് അന്വേഷണം ആദ്യ ഘട്ടത്തിലാണെന്നും റിയ ചക്രബർത്തിയുടെ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും ബിഹാർ ഡിജിപി ഗുപ്തേശ്വർ പാണ്ഡെ പറഞ്ഞു. നിലവിൽ പാറ്റ്നയിലുള്ള കേസ് മുംബൈയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് റിയ സുപ്രീം കോടതിയെ സമീപിച്ചത്.

ജൂൺ എട്ട് വരെ സുശാന്തിന്റെ വീട്ടിൽ സുശാന്തിനൊപ്പം താമസിച്ചിരുന്നതായും ലിവ് ഇൻ റിലേഷനിൽ ആയിരുന്നെന്നും റിയ സുപ്രീം കോടതിയിൽ പറഞ്ഞിരുന്നു. ജൂൺ എട്ടിന് താൽക്കാലികമായി മാറി താമസിക്കുകയായിരുന്നുവെന്നും സുശാന്ത് കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നും റിയ ചക്രബർത്തി പറഞ്ഞിരുന്നു. ജൂൺ 14നാണ് സുശാന്ത് സിംഗ് രാജ്പുത്തിനെ മുംബൈയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാലംഗ ബിഹാർ പൊലീസ് സംഘം കേസ് അന്വേഷണത്തിനായി മുംബൈയിൽ എത്തിയിട്ടുണ്ട്. സുശാന്ത് സിംഗിന്റെ പിതാവ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതായും എന്നാൽ ഇതിന്റെ ആവശ്യമില്ലെന്നുമാണ് ബിഹാർ പൊലീസ് പറയുന്നത്. നേരത്തെ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് റിയ ചക്രബർത്തി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകിയിരുന്നു. മുംബയ് പൊലീസ് തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അന്വേഷണം വഴി തിരിച്ചുവിടാൻ ശ്രമിക്കുകയും ചെയ്തെന്ന ആരോപണം ശരിയല്ലെന്നും മുംബയ് പൊലീസ് പൂർണമായും സഹകരിക്കുന്നുണ്ടെന്നും ബിഹാർ പൊലീസ് ഉദ്യോഗസ്ഥർ എൻഡിടിവിയോട് പറഞ്ഞു.

സുശാന്തിന്റെ കുടുംബം ആവശ്യപ്പെടുകയാണെങ്കിൽ സിബിഐ അന്വേഷണം മുഖ്യമന്ത്രി നിതീഷ് കുമാർ പരിഗണിക്കുമെന്ന് ബിഹാ മന്ത്രി സഞ്ജയ് കുമാർ ഝാ പറഞ്ഞു. സുശാന്തിന്റെ പിതാവ് കൃഷ്ണ കുമാർ സിംഗിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ റിയ ചക്രബർത്തിക്കും റിയയുടെ കുടുംബാംഗങ്ങളടക്കം മറ്റ് ആറ് പേർക്കുമെതിരെയാണ് പാറ്റ്ന പൊലീസ് സ്റ്റേഷനിൽ ആത്മഹത്യാപ്രേരണയ്ക്ക് എഫഐആർ ഇട്ടിരിക്കുന്നത്. ഈ എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പണത്തട്ടിപ്പ് കേസും രജിസ്റ്റര് ചെയ്തിട്ടുണ്ട്. ബോളിവുഡിലെ പലരേയും മുംബയ് പൊലീസ് ചോദ്യം ചെയ്തിരുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് താരങ്ങൾ തമ്മിലുള്ള ആരോപണ-പ്രത്യാരോപണങ്ങളും നടന്നിരുന്നു.


Next Story

Related Stories