TopTop
Begin typing your search above and press return to search.

മഹാരാഷ്ട്രയിലും ആന്ധ്രയിലും വാക്‌സിന്‍ ക്ഷാമം; പ്രതികരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി

മഹാരാഷ്ട്രയിലും ആന്ധ്രയിലും വാക്‌സിന്‍ ക്ഷാമം;  പ്രതികരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി

മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങള്‍ കോവിഡ് വാക്‌സിന്‍ ക്ഷാമം നേരിടുന്നുവെന്ന് അറിയിച്ചതിന് പിന്നാലെ രാജ്യത്ത് കോവിഡ് വാക്സിന്‍ ക്ഷാമമില്ലെന്ന് പ്രതികരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍. ഓരോ സംസ്ഥാനത്തിനും വേണ്ട വാക്സിന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

മഹാരാഷ്ട്രയും ആന്ധ്രയിലും കോവിഡ് വാക്‌സിന്‍ ക്ഷാമം നേരിടുന്നതായുള്ള റിപോര്‍ട്ടുകള്‍ വന്നതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. 14 ലക്ഷം കോവിഡ് വാക്സിന്റെ സ്റ്റോക്ക് മാത്രമേ സംസ്ഥാനത്തുള്ളുവെന്നും മൂന്ന് ദിവസത്തേക്ക് മാത്രമേ അത് തികയുകയുള്ളുവെന്നും മഹാരാഷ്ട്ര സര്‍ക്കാരും നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു. മുംബൈ നഗരത്തിലെ വാക്‌സിന്‍ സ്റ്റോക്ക് അവസാനിച്ചുകൊണ്ടിരിക്കുയാണെന്നും ഒരുലക്ഷത്തിനടുത്ത് കോവിഷീല്‍ഡ് വാക്‌സിന്‍ മാത്രമാണ് ഇനി ശേഷിക്കുന്നതെന്നും മുംബൈ മേയര്‍ കിഷോറി പെഡ്‌നേക്കര്‍ അഭിപ്രായപ്പെട്ടിരുന്നു. തങ്ങളുടെ കൈയില്‍ ഇനി ഒരു ലക്ഷത്തോളം കോവിഷീല്‍ഡ് ഡോസുകളാണ് അവശേഷിക്കുന്നതെന്നും വാക്‌സിന്‍ അപര്യാപ്തതയുണ്ടെന്നുമായിരുന്നു മുംബൈ മേയര്‍ പറഞ്ഞത്.

3.7 ലക്ഷം വാക്‌സിസിന്‍ ഡോസുകള്‍ മാത്രമാണ് സംസ്ഥാനത്തുള്ളതെന്നായിരുന്നു ആന്ധ്ര സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഒരു സംസ്ഥാനത്തും വാക്സിന്‍ ക്ഷാമം ഉണ്ടാക്കില്ലെന്ന് ഹര്‍ഷ വര്‍ധന്‍ ഉറപ്പു നല്‍കി. 'ഒരു സംസ്ഥാനത്തും നിലവില്‍ വാക്സിന്‍ ക്ഷാമം ഇല്ല. അങ്ങനെ ഒരവസ്ഥ സംജാതമാകാന്‍ അനുവദിക്കില്ല. എല്ലാ സംസ്ഥാനങ്ങളോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വാക്സിന്‍ അപര്യാപ്തത ഇല്ല. ആവശ്യത്തിനനുസരിച്ചുള്ള വാക്സിന്‍ വിതരണം തുടരും', ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.


Next Story

Related Stories