TopTop
Begin typing your search above and press return to search.

മികച്ചതില്‍നിന്ന് ഏറ്റവും മോശത്തിലേക്ക്; കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍

മികച്ചതില്‍നിന്ന് ഏറ്റവും മോശത്തിലേക്ക്; കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍

കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ മികച്ച രീതിയില്‍ രോഗനിയന്ത്രണം സാധ്യമാക്കിയ കേരളത്തിന്റെ പ്രതിരോധ നടപടികളിലുണ്ടായ വീഴ്ച്ചകള്‍ക്കാണ് ഇപ്പോള്‍ വില നല്‍കേണ്ടിവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കോവിഡ് സാഹചര്യങ്ങള്‍ ഉള്‍പ്പെടെ അവലോകനം ചെയ്യുന്ന സണ്‍ഡേ സംവാദ് എന്ന പരിപാടിയിലായിരുന്നു മന്ത്രിയുടെ വിമര്‍ശനം.

ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് ഹര്‍ഷവര്‍ധന്‍ കേരളത്തിന്റെ കോവിഡ് പ്രതിരോധ നടപടികളുടെ വീഴ്ചയെക്കുറിച്ച് പറയുന്നത്. തുടക്കത്തില്‍ കോവിഡ് വ്യാപനത്തെ പിടിച്ചു നിര്‍ത്തിയ ശേഷമാണ് ഇപ്പോഴത്തെ വ്യാപനം. ഇതിന് സംസ്ഥാനം വലിയ വില നല്‍കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. സമ്പര്‍ക്ക രോഗികളുടെ ണ്ണം വര്‍ധിക്കുന്നത് ഉള്‍പ്പെടെ ചൂണ്ടാക്കാട്ടിയാണ് കേന്ദ്ര ആരോഗ്യ മന്ത്രിയുടെ വിമര്‍ശനം. രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. അതിനുപിന്നാലെ സംസ്ഥാനം സ്വീകരിച്ച പ്രതിരോധ നടപടികളെ മന്ത്രി പ്രശംസിച്ചിരുന്നു.

നിലവില്‍ രാജ്യത്ത് കൂടുതല്‍ പ്രതിദിന രോഗബാധിതരുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. ഒരുഘട്ടത്തില്‍ കേരളത്തില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം 10,000 കവിഞ്ഞിരുന്നു. സമ്പര്‍ക്ക രോഗികളുടെ എണ്ണത്തിലും വലിയ വര്‍ധനയാണുണ്ടായിരിക്കുന്നത്.


Next Story

Related Stories