TopTop
Begin typing your search above and press return to search.

ബംഗളുരു അക്രമത്തിന്റെ പേരില്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുമോയെന്ന് ബിജെപി എംപി; എസ്ഐഒയ്ക്കെതിരെയും പരാമര്‍ശം; എങ്ങും തൊടാതെ മറുപടി പറഞ്ഞ് കേന്ദ്രം

ബംഗളുരു അക്രമത്തിന്റെ പേരില്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുമോയെന്ന് ബിജെപി എംപി; എസ്ഐഒയ്ക്കെതിരെയും പരാമര്‍ശം; എങ്ങും തൊടാതെ മറുപടി പറഞ്ഞ് കേന്ദ്രം

ബംഗളുരുവില്‍ നടന്ന അക്രമ സംഭവങ്ങളുടെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ സംഘടനകളെയും ടര്‍ക്കിഷ് യൂത്ത് ഫെഡറേഷനുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ജമാത്തെ-ഇ-ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയായ സ്റ്റുഡന്റ് ഇസ്ലാമിക് ഓര്‍ഗനൈസേഷനെ (എസ്ഐഒ)യും നിരോധിക്കുമോ എന്ന ബിജെപി എംപിയുടെ ചോദ്യത്തോട് മൗനം പാലിച്ച് കേന്ദ്രം. നേരത്തെ ബംഗളുരു അക്രമത്തിന്റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ടിനെയും എസ്.ഡി.പിഐയേയും നിരോധിക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ പ്രസ്താവിച്ചിരുന്നു.

ബിജെപിയുടെ കര്‍ണാടകത്തില്‍ നിന്നുള്ള എം.പി തേജസ്വി സൂര്യയുടെ വകയായിരുന്നു ചോദ്യം. മുസ്ലീം സംഘടനകള്‍ക്കെതിരെയും സമുദായത്തിനെതിരെയും നിരന്തരമായി വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നയാളാണ് തേജസ്വി സൂര്യ. ടര്‍ക്കിഷ് യൂത്ത് ഫെഡറേഷന്‍ എന്ന സംഘടന ഇസ്ലാമിക് ഭീകരവാദത്തിന് ഫണ്ടു ചെയ്യുന്ന സംഘടനയാണെന്നും ഈ സംഘടനയുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ജമാത്തിന്റെ സ്റ്റുഡന്റ് ഇസ്ലാമിക് ഓര്‍ഗനൈസേഷനെതിരെ നടപടി എടുക്കാന്‍ കേന്ദ്രം ആലോചിക്കുന്നുണ്ടോ എന്നുമായിരുന്നു ബിജെപി എം.പിയുടെ ആദ്യ ചോദ്യം.

ബെംഗളുരുവിലെ ഡിജെ ഹള്ളി, കെജി ഹള്ളി എന്നിവിടങ്ങളില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസിനെ ആക്രമിച്ച കേസിലും പൊതുമുതല്‍ നശിപ്പിച്ച കേസിലും എസ്ഡിപിഐയുമായി ബന്ധമുള്ളവരുണ്ട്. ഈ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട്, അതുപോലുള്ള സംഘടനകള്‍ തുടങ്ങിയവയെ നിരോധിക്കാന്‍ ആലോചിക്കുന്നുണ്ടോ എന്നായിരുന്നു രേഖാമൂലമുള്ള അടുത്ത ചോദ്യം.

ഇതിന് മറുപടി നല്‍കിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്. "ദേശീയ സുരക്ഷയേയും ക്രമസമാധാനത്തേയും ബാധിക്കുന്ന വിധത്തില്‍ ഈ സംഘടനകളുടെ ഭാഗത്തു നിന്ന് പ്രവര്‍ത്തികളുണ്ടായാല്‍ അനുയോജ്യമായ നിയമനടപടികള്‍ നിയമപ്രകാരം കൈക്കൊള്ളുന്നതായിരിക്കും" എന്നാണ്.

അതായാത് ബംഗളുരു സംഭവത്തിന്റെ പേരില്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സംഘടനകളെ നിരോധിക്കാന്‍ പോകുന്നു എന്ന കര്‍ണാടക ബിജെപിയുടേയും സര്‍ക്കാരിന്റെയും പ്രസ്താവനകള്‍ കേന്ദ്രം കണക്കിലെടുത്തിട്ടില്ല എന്നാണ് ഇന്ന് ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടി വ്യക്തമാക്കുന്നത് .

ഈ മാസം 11-ന് ബംഗളൂരുവിലെ ഡി.ജെ ഹള്ളി, കെ.ജി ഹള്ളി പ്രദേശങ്ങളില്‍ നടന്ന ആക്രമണങ്ങളുടെ പിന്നില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ - എസ്ഡിപിഐക്ക് പങ്കുണ്ടെന്ന ആരോപണത്തിന് പിന്നാലെ ആ പാര്‍ട്ടിയെ നിരോധിക്കുമെന്നായിരുന്നു മന്ത്രിമാര്‍ അടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നത്. കോണ്‍ഗ്രസ് എംഎല്‍എ അഖണ്ട ശ്രീനിവാസ മൂര്‍ത്തിയുടെ മരുമകന്‍ പി. നവീന്‍ ഒരു ഫേസ്ബുക് പോസ്റ്റില്‍ പ്രവാചകനെ അപമാനിച്ചു എന്നാരോപിച്ച് ഓഗസ്ത് 11-ന് നടന്ന പ്രതിഷേധം അക്രമാസക്തമാവുകയും മൂന്നു പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് എസ്ഡിപിഐയുടെ നേതാക്കള്‍ അടക്കം 206 പേര്‍ അറസ്റ്റിലായി. സര്‍ക്കാര്‍ സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.




Next Story

Related Stories