TopTop
Begin typing your search above and press return to search.

കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് കോവിഡ്

കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് കോവിഡ്

കേന്ദ്ര ഗതാഗത മന്ത്രിയും ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരിക്ക് കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് കോവിഡ് പോസിറ്റീവ് ആയ കാര്യം നിതിന്‍ ഗഡ്കരിയാണ് ട്വിറ്ററില്‍ അറിയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കം ഏഴ് കേന്ദ്ര മന്ത്രിമാര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. 25 എംപിമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങുന്നതിന് മുമ്പായി നടത്തിയ നിര്‍ബന്ധിത പരിശോധനയില്‍ 17 ലോക്‌സഭ എംപിമാര്‍ക്കും എട്ട് രാജ്യസഭ എംപിമാര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗഡ്കരിക്ക് നേരത്തെ നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു. നാഗ്പൂരില്‍ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്. തിങ്കളാഴ്ച ഗഡ്കരി പാര്‍ലമെന്റിലെത്തിയിരുന്നു. എനിക്ക് ഇന്നലെ വല്ലാത്ത ക്ഷീണം തോന്നിയപ്പോള്‍ ഡോക്ടറെ കണ്ടു. പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. സ്വയം ക്വാറന്റൈന്‍ ചെയ്തു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും സ്വയം ക്വാറന്റൈന്‍ ചെയ്യുകയും പരിശോധനയ്ക്ക് വിധേയരാവുകയും ചെയ്യണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.








Next Story

Related Stories