TopTop
Begin typing your search above and press return to search.

ഗർഭസ്ഥശിശു ആണോ പെണ്ണോ എന്നറിയാൻ ഭാര്യയുടെ നിറവയർ കീറി; ഭർത്താവ് പന്നലാൽ അറസ്റ്റിൽ

ഗർഭസ്ഥശിശു ആണോ പെണ്ണോ എന്നറിയാൻ ഭാര്യയുടെ നിറവയർ കീറി; ഭർത്താവ് പന്നലാൽ അറസ്റ്റിൽ

ഗർഭസ്ഥശിശു ആണോ പെണ്ണോ എന്നറിയാൻ ഭാര്യയുടെ നിറവയർ കീറിയയാൾ അറസ്റ്റിൽ. ശനിയാഴ്ച വൈകീട്ടാണ് സംഭവം. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റ സ്ത്രീ ഇപ്പോൾ ചികിത്സയിലാണ്. ഉത്തർപ്രദേശിലെ ബദ്വാനിലാണ് സംഭവം.

പന്നലാൽ എന്നയാളാണ് 35കാരിയായ ഭാര്യയുടെ വയർ കീറി നോക്കിയതെന്ന് പൊലീസ് പറയുന്നു. മൂർച്ചയേറിയ ആയുധമുപയോഗിച്ചാണ് ഇയാൾ വയർ കീറിയതെന്ന് സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥനായ പ്രവീൺ സിങ് ചൌഹാൻ പറയുന്നതായി ഇന്ത്യാടുഡെ റിപ്പോർട്ട് ചെയ്യുന്നു.

കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. കുറ്റകൃത്യത്തിന്റെ കാരണങ്ങൾ പരിശോധിക്കുമെന്നും പൊലീസ് പറയുന്നുണ്ട്.

ഏഴ് മാസം ഗർഭിണിയായിരുന്നു അക്രമത്തിനിരയായ യുവതി. ഭർത്താവിന് ആൺകുഞ്ഞിനെ വേണമെന്നായിരുന്നു ആവശ്യം.


Next Story

Related Stories