TopTop
Begin typing your search above and press return to search.

ഹത്രാസ്: രാഹുലിന്റെയും പ്രിയങ്കയുടെയും അറസ്റ്റില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനവുമായി കോണ്‍ഗ്രസ്

ഹത്രാസ്: രാഹുലിന്റെയും പ്രിയങ്കയുടെയും അറസ്റ്റില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനവുമായി കോണ്‍ഗ്രസ്

ദലിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്കുള്ള യാത്രാമധ്യേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കെതിരായ പോലീസ് നടപടിയില്‍ പ്രിതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്. നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് രാജ്യവ്യാപക പ്രക്ഷോഭത്തിന് പാര്‍ട്ടി ദേശീയ നേതൃത്വം ആഹ്വാനം ചെയ്തു.

കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് രാജ്യ വ്യാപക പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോവാന്‍ സംസ്ഥാന നേതൃത്വങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഉത്തര്‍ പ്രദേശില്‍ കണ്ടത് സ്വേച്ഛാധിപത്യ നടപടിയാണെന്ന് കുറ്റപ്പെടുത്തിയ കെസി വേണുഗോപാല്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.


'ഉത്തർപ്രദേശിൽ ജനാധിപത്യം വീണ്ടും വീണ്ടും കൊല്ലപ്പെടുകയാണ്. ഒരു ദളിത് പെൺകുട്ടിയെ പിച്ചിചീന്തി കൊലപ്പെടുത്തിയ യുപിയിൽ ആ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോയ മുൻ കോൺഗ്രസ് അധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധിയെ പോലീസ് മർദ്ദിക്കാൻ ശ്രമിക്കുന്നതിനിടെ നിലത്ത് തള്ളി വീഴ്ത്തുകയും ചെയ്തു. പ്രിയങ്കാ ഗാന്ധിയടക്കമുള്ള ഞങ്ങളുടെ സംഘത്തെ നിരന്തരം നടസ്സപ്പെടുത്തുകയാണ് പോലീസ് ചെയ്തത്. രാഹുൽ ഗാന്ധിക്കെതിരേ നടന്ന ഈ ആക്രമണത്തിനെതിരേ രാജ്യമൊട്ടാകെ ജനാധിപത്യ വിശ്വാസികൾ ശക്തമായി പ്രതിഷേധിക്കണം. ഞങ്ങളുടെ ഒപ്പം നടന്ന പ്രവർത്തകരെ പോലും പോലീസ് ക്രൂരമായി ലാത്തിച്ചാർജ്ജ് ചെയ്തു. രാഹുൽജിയേയും പ്രിയങ്കാ ഗാന്ധിയേയും ഞങ്ങളുൾപ്പെടെയുള്ളവരെയും ഇപ്പോൾ അറസ്റ്റ് ചെയ്ത് യാത്ര തടസ്സപ്പെടുത്തിയിരിക്കുകയാണ് യുപി സർക്കാർ. ജനാധിപത്യവ്യവസ്ഥക്കു തന്നെ അപമാനമാണ് യോഗിയുടെ ബി ജെ പി സർക്കാരിന്റെ ഈ നടപടി. പ്രതിപക്ഷ ശബ്ദത്തെ അടിച്ചമർത്താനുള്ള ഈ നടപടിക്കെതിരേ ശക്തമായി പ്രതിഷേധിക്കുക.'

ഹത്രാസില്‍ ക്രൂര പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട പ്രിയങ്ക ഗാന്ധിയെയും രാഹുലിനെയും വഴിമധ്യേ യമുന എക്പ്രസ് വേയില്‍ പോലീസ് തടഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സെക്ഷന്‍ 188 ഐപിസി പ്രകാരമുള്ള ഉത്തരവ് ലംഘിച്ചതിനാണ് അറസ്റ്റ് എന്നാണ് പോലീസ് പ്രതികരണം.

രാഹുലിനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘം അദ്ദേഹത്തിനും പ്രവര്‍ത്തകരെയും കയ്യേറ്റം ചെയ്യുന്ന നിലയിലേക്ക് സാഹചര്യങ്ങള്‍ എത്തിയിരുന്നു. തനിക്ക് നേരെ ലാത്തി ചാര്‍ജ്ജ് നടത്തിയതായി രാഹുല്‍ ഗാന്ധിയും ആരോപിച്ചിരുന്നു. പോലീസ് തന്നെ ലാത്തി ചാര്‍ജ്ജ് ചെയ്യുകയും തള്ളിയിടുകയും ചെയ്തു. മോദിക്ക് മാത്രമെ ഈ രാജ്യത്ത് നടക്കാന്‍ കഴിയുകയുള്ളു. സാധാരണക്കാരന് നടക്കാന്‍ കഴിയില്ലേ? ഞങ്ങളുടെ വണ്ടി തടഞ്ഞതുകൊണ്ടാണ് നടക്കാന്‍ തീരുമാനിച്ചത്. ' രാഹുല്‍ ഗാന്ധി പറഞ്ഞു.


Next Story

Related Stories