TopTop
Begin typing your search above and press return to search.

10 മണിക്കൂർ തടവിന് ശേഷം കണ്ണൻ ഗോപിനാഥനെ യുപി പൊലീസ് മോചിപ്പിച്ചു, സംസ്ഥാന അതിർത്തി കടത്തും

10 മണിക്കൂർ തടവിന് ശേഷം കണ്ണൻ ഗോപിനാഥനെ യുപി പൊലീസ് മോചിപ്പിച്ചു, സംസ്ഥാന അതിർത്തി കടത്തും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രചാരണം നടത്തുന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ 10 മണിക്കൂര്‍ കസ്റ്റഡിയില്‍ വച്ച ശേഷം യുപി പൊലീസ് വിട്ടയച്ചു. കണ്ണനെ സംസ്ഥാന അതിർത്തി കടത്തിവിടാനാണ് യുപി പൊലീസിൻ്റെ നീക്കം. അലിഗഡ് മുസ്ലീം സര്‍വകലാശാലയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവേയാണ് ഇന്ന് രാവിലെ കണ്ണന്‍ ഗോപിനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അലിഗഡ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ പ്രവേശിക്കരുത് എന്ന മജിസ്‌ട്രേറ്റ് ഉത്തരവ് ലംഘിച്ച് അവിടെ പോകാന്‍ തന്നെയാണ് തീരുമാനമെന്ന് കണ്ണന്‍ ഗോപിനാഥന്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

ആഗ്രയില്‍ വച്ചാണ് പൊലീസ് കണ്ണനെ കസ്റ്റഡിയിലെടുത്തത്. ഗസ്റ്റ് ഹൗസിലേയ്ക്ക് കൊണ്ടുപോകുന്നതുവരെ കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററില്‍ വിവരങ്ങള്‍ പങ്കുവച്ചെങ്കിലും പിന്നീട് ഇത് നിലയ്ക്കുകയായിരുന്നു. മുംബയ് മറൈന്‍ ഡ്രൈവില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോളും കണ്ണന്‍ ഗോപിനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് ശക്തമായ പ്രചാരണം നടത്തുന്ന കണ്ണന്‍ ഗോപിനാഥന്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുപോരുന്നുണ്ട്. ദാദ്ര നഗര്‍ഹവേലി കളക്ടറായിരുന്ന കണ്ണന്‍ ഗോപിനാഥന്‍ കാശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചാണ് സിവില്‍ സര്‍വീസില്‍ നിന്ന് രാജി വച്ചത്.


Next Story

Related Stories