TopTop
Begin typing your search above and press return to search.

യുപിയില്‍ വീണ്ടും ബലാത്സംഗ ഇരയ്ക്ക് നേരെ ആക്രമണം, മുസഫര്‍നഗറില്‍ യുവതിക്ക് നേരെ ആസിഡ് ഒഴിച്ചു

യുപിയില്‍ വീണ്ടും ബലാത്സംഗ ഇരയ്ക്ക് നേരെ ആക്രമണം, മുസഫര്‍നഗറില്‍ യുവതിക്ക് നേരെ ആസിഡ് ഒഴിച്ചു

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബലാത്സംഗ ഇരയെ തീ കൊളുത്തി കൊലപ്പെടുത്തി ദിവസങ്ങള്‍ക്ക് ശേഷം മുസഫര്‍നഗറിലും ബലാത്സംഗം ഇരയ്ക്ക് നേരെ ആക്രമണം. യുവതിയുടെ ദേഹത്തേയ്ക്ക് ആസിഡ് ഒഴിച്ചായിരുന്നു ആക്രമണം. നാല് അക്രമികള്‍ ഇരയായ യുവതിയുടെ വീട്ടിലേയ്ക്ക് തള്ളിക്കയറിയാണ് ആക്രമണം നടത്തിയത്. ബലാത്സംഗ കേസ് പിന്‍വലിക്കാന്‍ സമ്മതിക്കാത്ത സാഹചര്യത്തിലാണ് പ്രതികള്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. ഇരയായ പെൺകുട്ടിക്ക് 30 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. മീററ്റിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം നാല് പ്രതികളും ഒളിവിലാണ്.

നേരത്തെ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനാല്‍ പൊലീസിന് പകരം കോടതിയിലാണ് യുവതി പരാതി നല്‍കിയിരുന്നത്. അതേസമയം ബലാത്സംഗത്തിന് തെളിവില്ലാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസിൻ്റെ വാദം.


Next Story

Related Stories