Top

ചിന്മയാനന്ദിനെതിരെ പീഡനക്കേസ് കൊടുത്ത പെൺകുട്ടിക്ക് രണ്ട് മാസത്തിനു ശേഷം ജാമ്യം

ചിന്മയാനന്ദിനെതിരെ പീഡനക്കേസ് കൊടുത്ത പെൺകുട്ടിക്ക് രണ്ട് മാസത്തിനു ശേഷം ജാമ്യം

മുൻ കേന്ദ്രമന്ത്രിയും ഉത്തർപ്രദേശിലെ മുതിർന്ന ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ ബലാൽസംഗ പരാതി നൽകിയ പെൺകുട്ടിക്ക് കോടതി ജാമ്യം നൽകി. അലഹബാദ് ഹൈക്കോടതിയാണ് പണം തട്ടാൻ പദ്ധതിയിട്ടെന്ന കേസിലാണ് പെൺകുട്ടിയെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തത്. ചിന്മയാനന്ദിനെതിരെ പെൺകുട്ടി കേസ് നല്‍കിയതിനു പിന്നാലെയാണ് ഈ കേസ് പൊന്തി വന്നത്. രണ്ട് മാസത്തോളം ജയിലിൽ കഴിഞ്ഞതിനു ശേഷമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.

ചിന്മയാനന്ദിന്റെ ഉടമസ്ഥതയിലുള്ള ലോ കോളേജിൽ പഠിക്കുകയായിരുന്ന പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് ആരോപണം. സെപ്തംബർ 20ന് ഈ കേസിൽ ചിന്മയാനന്ദ് അറസ്റ്റിലായി.

തന്റെ ആശ്രമമായ മുമുക്ഷ ആശ്രമത്തിൽ നിന്നാണ് 73കാരനായ ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിൽ നിരവധി 'ആശ്രമ'ങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന ചിന്മയാനന്ദ് സംസ്ഥാനത്തെ ശക്തരായ രാഷ്ട്രീയ നേതാക്കളിലൊരാളാണ്.

ഒരു വര്‍ഷത്തോളം തന്നെ പീഡിപ്പിച്ചെന്നാണ് 23കാരിയായ നിയമവിദ്യാര്‍ത്ഥി പറയുന്നത്. വീഡിയോകളെടുത്ത് അതുപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്യുകയും ചെയ്തിരുന്നു ഇയാളെന്നും ആരോപിക്കപ്പെടുന്നു. കോളജില്‍ അഡ്മിഷന്‍ ശരിയാക്കാനാണ് താന്‍ ചിന്മയാനന്ദിനെ കാണാന്‍ ചെന്നത്. അഡ്മിഷന്‍ ശരിയാക്കിയതിനൊപ്പം ലൈബ്രറിയില്‍ ഒരു ജോലി തരപ്പെടുത്തി നല്‍കുകയും ചെയ്തു ചിന്മയാനന്ദ്. ഹോസ്റ്റലില്‍ മുറിയും ശരിയാക്കി നല്‍കി. പിന്നീടൊരിക്കല്‍ ചിന്മയാനന്ദ് തന്നെ വിളിക്കുകയും താന്‍ കുളിക്കുന്ന ഒരു ദൃശ്യം കാണിക്കുകയും ചെയ്തുവെന്ന് പെണ്‍കുട്ടി പറയുന്നു. ഈ വീഡിയോ ഉപയോഗിച്ചാണ് ചിന്മയാനന്ദ് ബ്ലാക്ക്മെയിലിങ് നടത്തിയത്.


Next Story

Related Stories