TopTop
Begin typing your search above and press return to search.

അയോധ്യ വിധി: പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്, അഞ്ചേക്കർ സ്വീകരിക്കുന്നതിൽ തീരുമാനം പിന്നീട്

അയോധ്യ വിധി: പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്, അഞ്ചേക്കർ സ്വീകരിക്കുന്നതിൽ തീരുമാനം പിന്നീട്

അയോധ്യയിൽ രാമ ക്ഷേത്രം പണിയാമെന്നും പള്ളിയ്ക്കായി തർക്കഭൂമിക്ക് പുറത്ത് അഞ്ചേക്കർ സ്ഥലം അനുവദിക്കാമെന്നുമുള്ള സുപ്രീം കോടതി ഭരണ ഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ പുനഃപ്പരിശോധനാ ഹർജി നൽകില്ലെന്ന് സുന്നി വഖഫ് ബോർഡ്. ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡ് ചെയർമാൻ സുഫർ ഫാറൂഖിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, വിധിയിൽ വാഗ്ദാനം ചെയ്യുന്ന അഞ്ചേക്കർ സ്ഥലം കേന്ദ്രസർക്കാരിൽ നിന്ന് വാങ്ങണോ എന്ന കാര്യത്തിൽ തീരുമാനം പിന്നീടായിരിക്കുമെന്നും വഖഫ് ബോർഡ് വ്യക്തമാക്കുന്നു.

“5 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിൽ അന്തിമ അഭിപ്രായം പറയുന്നതിന് മുമ്പ് ബോർഡ് അംഗങ്ങൾക്ക് കൂടുതൽ സമയം ആവശ്യമാണെന്ന് അറിയിച്ചതോടെയാണ് തീരുമാനം പിന്നീടേക്ക് മാറ്റിയതെന്നും ലഖ്‌നൗവിൽ നടന്ന ബോർഡ് യോഗത്തിന് ശേഷം ഫാറൂഖി പറഞ്ഞു. തർക്കഭൂമിയിൽ ക്ഷേത്രം പണിയാൻ അനുമതി നൽകിയ സുപ്രീംകോടതി വിധിയോട് കേസിലെ കക്ഷിയായ സുന്നി വഖഫ് ബോർഡ് നേരത്തെ തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

ഈ സാഹചര്യത്തിൽ ഇന്ന് ചേരുന്ന യോഗത്തിൽ പുനഃപരിശോധനാ ഹർജി നൽകാന്‍ ധാരണയാവുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ കേസില്‍ ഇനി നിയമ പോരാട്ടം വേണ്ടെന്ന നിലപാടാണ് സുന്നി വഖഫ് ബോര്‍ഡിനുള്ളത്. പുനപരിശോധന ഹര്‍ജി നല്‍കേണ്ടെന്നാണ് സുന്നി വഖഫ് ബോര്‍ഡിന്‍റെയും കേസിലെ പ്രധാന കക്ഷികളിലൊരാളായ ഇക്ബാര്‍ അന്‍സാരിയുടെയും നിലപാട്.

അതേസമയം, അയോധ്യ കേസിൽ പുനഃപരിശോധനാ ഹർജി നൽകാൻ മുസ്ലീം വ്യക്തിനിയമ ബോർഡ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. പള്ളി നിർമ്മിക്കാനുള്ള അഞ്ചേക്കർ സ്വീകരിക്കേണ്ടെന്നുമായിരുന്നു മുസ്ലീം വ്യക്തിനിയമ ബോർഡിന്റെ നിലപാട്. ലക്നൗവില്‍ നടന്ന ഈ യോഗം സുന്നി വഖഫ് ബോര്‍ഡ് ബഹിഷ്ക്കരിച്ചിരുന്നു. വിധിയിലൂടെ നീതി കിട്ടിയില്ലെന്ന മുസ്ലീം സമുദായത്തിലെ ബഹുഭൂരിപക്ഷത്തിനും അഭിപ്രായമുണ്ടെന്നും ബോര്‍ഡ് വാദിക്കുന്നു.

ബാബ്റി മസ്ജിദ് നിലനിന്ന ഭൂമിയിൽ രാമക്ഷേത്രം പണിയാമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. അഞ്ചംഗ ഭരണഘടന ബഞ്ച് ഏക കണ്ഠമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തർക്കഭൂമി സർക്കാർ ഏറ്റെടുത്ത് ട്രസ്റ്റ് രൂപികരിച്ച് കൈമാറാനാണ് ഉത്തരവ്. . തർക്ക സ്ഥലത്തിന് പുറത്ത് അഞ്ചേക്കർ ഭൂമി പള്ളി നൽകാൻ മുസ്ലീങ്ങൾക്ക് നൽകണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ വിധി പ്രകാരം നീതി കിട്ടിയില്ലെന്നാണ് മുസ്ലീം വ്യക്തിനിയമ ബോർഡിന്റെ അഭിപ്രായം. വിധിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്നും ബോർഡ് അഭിപ്രായപ്പെട്ടു. പള്ളിയില്‍ വിഗ്രഹം പ്രതിഷ്ഠിച്ചതും, പള്ളി തകര്‍ത്തതും ക്രിമിനല്‍ കുറ്റമായി കണ്ട കോടതിയുടെ നിലപാടില്‍ ശരികേടുണ്ടെന്നാണ് ബോര്‍ഡിന്‍റെ വിലയിരുത്തല്‍.


Next Story

Related Stories