TopTop
Begin typing your search above and press return to search.

പൗരത്വ നിയമത്തില്‍ ആശങ്ക, മോദിയുമായുള്ള ചര്‍ച്ചയില്‍ ട്രംപ് മതസ്വാതന്ത്ര്യ പ്രശ്‌നമുയര്‍ത്തുമെന്ന് യുഎസ് ഉദ്യോഗസ്ഥന്‍

പൗരത്വ നിയമത്തില്‍ ആശങ്ക, മോദിയുമായുള്ള ചര്‍ച്ചയില്‍ ട്രംപ് മതസ്വാതന്ത്ര്യ പ്രശ്‌നമുയര്‍ത്തുമെന്ന് യുഎസ് ഉദ്യോഗസ്ഥന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മതസ്വാതന്ത്ര്യ പ്രശ്‌നം ഉന്നയിക്കുമെന്ന് മുതിര്‍ന്ന ഉന്നത യുഎസ് ഉദ്യോഗസ്ഥന്‍. പൗരത്വ ഭേദഗതി നിയമത്തില്‍ (സിഎഎ) യുഎസിന് ആശങ്കയുണ്ടെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങള്‍ക്കും അടിസ്ഥാനപരമായി ഉള്ള ജനാധിപത്യ, മതസ്വാതന്ത്ര്യ മൂല്യങ്ങള്‍ സംബന്ധിച്ച് ട്രംപ് സംസാരിക്കും. മതസ്വാതന്ത്ര്യം ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട കാര്യമാണെന്ന് യുഎസ് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. സിഎഎയെക്കുറിച്ചും എന്‍ആര്‍സിയെക്കുറിച്ചും ട്രംപ് സംസാരിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഉദ്യോഗസ്ഥന്‍.

ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളോടും പാരമ്പര്യത്തോടും ഞങ്ങള്‍ക്ക് വലിയ ബഹുമാനമുണ്ട്. ഈ ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പടിക്കാന്‍ തുടര്‍ന്നും ഞങ്ങള്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കും - യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിങ്ങള്‍ ഉന്നയിക്കുന്ന ചില പ്രശ്‌നങ്ങളെ ഞങ്ങള്‍ ഗൗരവമായി കാണുന്നു. പ്രസിഡന്റ് ഈ പ്രശ്‌നങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയുമായി സംസാരിക്കുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കുന്നതിലും മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിലും ലോകം ഇനിയും ഇന്ത്യയിലേയ്ക്ക് തന്നെ ഉറ്റുനോക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യന്‍ ഭരണഘടന മത സ്വാതന്ത്ര്യത്തെയും എല്ലാ മതന്യൂനപക്ഷങ്ങളേയും ബഹുമാനിക്കുന്നു. എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവരേയും തുല്യരായി പരിഗണിക്കുന്നു. ഇതേക്കുറിച്ചാണ് പ്രസിഡന്റ് സംസാരിക്കുക എന്നാണ് ഞാന്‍ കരുതുന്നത് - ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2019ല്‍ രണ്ടാമത് അധികാരമേറ്റ ശേഷം പ്രധാനമന്ത്രി മോദി, തന്റെ സര്‍ക്കാര്‍ എല്ലാ വിഭാഗങ്ങളേയും വിശ്വാസത്തിലെടുത്തുകൊണ്ട് മുന്നോട്ടുപോകുമെന്ന് പറഞ്ഞിരുന്നതായി യുഎസ് ഉദ്യോഗസ്ഥന്‍ ഓര്‍മ്മിപ്പിച്ചു.


Next Story

Related Stories