TopTop

'രാജ്യ ധർമ്മം' സംരക്ഷിക്കാൻ നിങ്ങളുടെ അധികാരം ഉപയോഗിക്കു; രാഷ്ട്രപതിയോട് കോൺഗ്രസ്

ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ കോൺഗ്രസ് രാഷ്ട്രപതിയെ സന്ദർശിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുളള സംഘമാണ് രാഷ്ട്രപതിയെ നേരിട്ട് കണ്ടത്. മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്, മുതിർന്ന് നേതാക്കളായ എകെ ആന്റണി, ഗുലാം നബി അസാദ്, പി ചിദംബരം, എൻ കെ പ്രേമചന്ദ്രൻ തുടങ്ങിയ നേതാക്കളും സംഘത്തിലുണ്ടായിരുന്നു.

ഡൽഹിയിൽ കലാപം നടക്കുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാഴ്ചക്കാരായി നോക്കി നിന്നു. ഡൽഹി പോലിന്റെയും കേന്ദ്ര സേനകളുടെയും നിയന്ത്രണമുള്ള അമിത് ഷാ ഇടപെട്ടില്ല. അമിത് ഷായെ കേന്ദ്ര ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ‌ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടണമെന്നും കോണ്‍ഗ്രസ് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.

നാല് ദിവസത്തിനിടെ അക്രമങ്ങൾ വ്യാപിക്കുകയായിരുന്നു. എന്നാൽ ഡൽഹി തെരഞ്ഞെടുപ്പിന് മുൻപും ശേഷവും ബിജെപി നേതാക്കൾ നടത്തിയ ബോധപൂർവവും പ്രകോപനപരവുമായ പരാമർശങ്ങളാണ് ഈ കലാപത്തിന്റെ വിത്തുകൾ വിതച്ചതെന്നും കോൺഗ്രസ് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ‌‌

'രാജധർമ്മ'ത്തെ (ജനാധിപത്യം) സംരക്ഷിക്കാൻ തന്റെ അധികാരം ഉപയോഗിക്കാൻ രാഷ്ട്രപതിയോട് അഭ്യർത്ഥിച്ചതായി പ്രതിനിധി സംഘത്തിന്റെ ഭാഗമായ മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗ് പറഞ്ഞു. സംന്ദർശനത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയിൽ തങ്ങൾ സംതൃപ്തരാണെന്ന് സോണിയ ഗാന്ധി പ്രതികരിച്ചു. തങ്ങൾ മുന്നോട്ട് വച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാണെന്ന് അദ്ദേഹം പ്രതികരിച്ചതായും സോണിയ ഗാന്ധി പ്രതികരിച്ചു.


Next Story

Related Stories