TopTop
Begin typing your search above and press return to search.

യുപി സാങ്കേതിക വിദ്യാഭ്യാസ മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു

യുപി സാങ്കേതിക വിദ്യാഭ്യാസ മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു

ഉത്തർപ്രദേശ് സാങ്കേതിക വിദ്യാഭ്യാസ മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു. ലക്നൗവിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 62 വയസു കാരിയായ കമലാ റാണിക്ക് കഴിഞ്ഞ മാസം 18നാണ് കോവിഡ് സ്ഥിരീകരിച്ചത്.

ചികിൽസയിൽ തുടരുന്നതിനിടെ ശ്വാസകോശത്തിൽ ഉണ്ടായ അണുബാധ നില വഷളായത്. ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും സാധ്യമായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ജനസമ്മതിയുള്ള നേതാവും പൊതുപ്രവർത്തകയുമായിരുന്നു കമലാ റാണിയെന്ന് മരണത്തിന് പിന്നാലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി പ്രതികരിച്ചു. അനുശോചന സന്ദേശത്തിലായിരുന്നു ആദിത്യനാഥിന്റെ പ്രതികരണം. മന്ത്രിയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ അയോധ്യ ക്ഷേത്ര നിർമ്മാണ പ്രവർത്തനം വിലയിരുത്തുന്നതിന് നിശ്ചയിച്ചിരുന്ന യാത്രയും യോഗി മാറ്റിവച്ചു.



Next Story

Related Stories