TopTop
Begin typing your search above and press return to search.

പ്രതിദിനം ഉല്‍പാദിപ്പിക്കുന്നത് 28.33 ലക്ഷം വാക്‌സിന്‍ ഡോസുകള്‍; ജനങ്ങളിലെത്തുന്നത് 57 ശതമാനം മാത്രം

പ്രതിദിനം ഉല്‍പാദിപ്പിക്കുന്നത് 28.33 ലക്ഷം വാക്‌സിന്‍ ഡോസുകള്‍; ജനങ്ങളിലെത്തുന്നത് 57 ശതമാനം മാത്രം

രാജ്യത്ത് പ്രതിദിനം ഉല്‍പാദിപ്പിക്കുന്ന കോവിഡ് വാക്‌സിന്റെ 57 ശതമാനം മാത്രമാണ് ജനങ്ങളിലെത്തുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രതിമാസം 8.5 കോടി വാക്‌സിന്‍ ഡോസുകളാണ് രാജ്യത്ത് ഉല്‍പാദിപ്പിക്കുന്നത്. പ്രതിദിന ഉല്‍പാദനം 28.33 ലക്ഷമാണ്. രാജ്യവ്യാപകമായി പ്രതിദിനം 12-23 ലക്ഷം ഡോസുകളാണ് വിതരണം ചെയ്യുന്നതെന്നും കേരള ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പ്രതിദിന ഉല്‍പാദനത്തിന്റെ 57 ശതമാനം വാക്‌സിന്‍ മാത്രമാണ് ജനങ്ങളില്‍ എത്തുന്നതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കേന്ദ്രത്തില്‍നിന്ന് മതിയായ വാക്‌സിന്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ കേരളം വാക്‌സിന്‍ വില കൊടുത്തു വാങ്ങേണ്ട സാഹചര്യത്തില്‍ സമര്‍പ്പിച്ച ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചത്.

വാക്‌സിനേഷന്‍ സംബന്ധിച്ച സര്‍ക്കാര്‍ നയവും സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യുന്നതിന് നിശ്ചിത പരിധിയില്ല. പ്രതിമാസം 8.5 കോടി ഡോസ് വാക്‌സിനാണ് ഉല്‍പാദിപ്പിക്കുന്നത്. പൂനെ ആസ്ഥാനമായുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ് ഉല്‍പാദനം 5 കോടി ഡോസില്‍നിന്ന് 6.5 കോടി ഡോസായി ഉയര്‍ത്തിയിട്ടുണ്ട്. ജൂലൈയില്‍ ഉല്‍പാദനം വീണ്ടും വര്‍ധിപ്പിക്കും. ഭാരത് ബയോടെക് കോവാക്‌സിന്‍ ഉല്‍പാദനം 90 ലക്ഷം ഡോസില്‍നിന്ന് 2 കോടി ഡോസായി ഉയര്‍ത്തി. ജൂലൈയില്‍ 5.5 ഡോസായി ഉല്‍പാദനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യന്‍ വാക്സിനായ സ്പുട്നിക് വിയും ലഭ്യമാണ്. പ്രതിമാസം 30 ലക്ഷമാണ് ഉല്‍പാദനം. അടുത്ത മാസത്തോടെ 1.2 കോടിയായി ഉല്‍പാദനം ഉയര്‍ത്തും. വാക്സിന്റെ വില കര്‍ശനമായി നിയന്ത്രിക്കുന്നത് വിദേശത്തുനിന്നടക്കമുള്ള വാക്സിനുകളുടെ ലഭ്യതയെ ബാധിക്കുമെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു.


Next Story

Related Stories