TopTop
Begin typing your search above and press return to search.

കൊറോണയ്ക്കുള്ള മരുന്ന് 18 മാസത്തിനകം ലഭ്യമായേക്കും - ലോകാരോഗ്യ സംഘടന

കൊറോണയ്ക്കുള്ള മരുന്ന് 18 മാസത്തിനകം ലഭ്യമായേക്കും - ലോകാരോഗ്യ സംഘടന

നൊവേല്‍ കൊറോണ വൈറസിനുള്ള മരുന്ന് 18 മാസത്തിനകം ലഭ്യമായേക്കുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഡബ്ല്യുഎച്ച്ഒ ചീഫ് ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് ആണ് ജനീവയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് ഡി 19 (സിഒവിഐഡി-19) എന്നാണ് വൈറസിന് പേര് നല്‍കിയിരിക്കുന്നത്. ഇതാണ് ഏറ്റവും യോജിച്ച പേരെന്നും ആശയക്കുഴപ്പം ഒഴിവാക്കുന്നതിനാണ് ഇത്തരത്തില്‍ പേര് നല്‍കിയത് എന്നും ടെഡ്രോസ് ഗെബ്രിയീസസ് പറഞ്ഞു.

2003ലെ സാർസിൽ ലോകത്താകെ 774 മരണമാണുണ്ടായതെങ്കിൽ കൊറോണയിൽ ചൈനയിൽ മാത്രം മരണം 1000 കടന്നു. ചൈനയ്ക്ക് പുറമെ ഫിലിപ്പീൻസിൽ ഒരു മരണം മാത്രമാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ചൈനയിൽ ഗവൺമെൻ്റിനെതിരെ പ്രതിഷേധം ശക്തമായിരിക്കുന്നതിനിടെ പ്രസിഡൻ്റ് ഷി ജിൻപിങ് ആശുപത്രി സന്ദർശിച്ചിരുന്നു. കൊറോണ വൈറസിനെ തടയാൻ സാധിക്കാത്തതിൽ ഭരണസംവിധാനത്തിന് വീഴ്ച പറ്റിയെന്ന് നേരത്തെ സിപിസി (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന) പൊളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി വിലയിരുത്തിയിരുന്നു.

ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാനിൽ നിന്ന് പടർന്ന നൊവേൽ കൊറോണ വൈറസ് ലോകത്ത് 25ലധികം രാജ്യങ്ങളിൽ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിൽ മൂന്ന് കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് വുഹാനിലെ വിദ്യാർത്ഥികളായ മലയാളികൾക്കാണ്. ഇതിൽ ആദ്യം കണ്ടെത്തിയ വിദ്യാർത്ഥിനി വൈറസ് മുക്തി നേടിയതായാണ് അഞ്ചാമത്തെ സാമ്പിൾ പറയുന്നത്. മറ്റ് രണ്ട് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. രണ്ട് എയർ ഇന്ത്യ വിമാനങ്ങളിലായി 600ലധികം ഇന്ത്യക്കാരേയും ഏഴ് മാൽദീവ്സ് പൌരന്മാരേയും വുഹാനിൽ നിന്ന് ഡൽഹിയിലെത്തിച്ചിരുന്നു.


Next Story

Related Stories