TopTop
Begin typing your search above and press return to search.

ജൂൺ എട്ട് വരെ സുശാന്തിനൊപ്പമാണ് കഴിഞ്ഞത് - കാമുകി റിയ ചക്രബർത്തി സുപ്രീം കോടതിയിൽ

ജൂൺ എട്ട് വരെ സുശാന്തിനൊപ്പമാണ് കഴിഞ്ഞത് - കാമുകി റിയ ചക്രബർത്തി സുപ്രീം കോടതിയിൽ

സുശാന്ത് സിംഗ് രാജ്പുത്തിനൊപ്പം ജൂൺ എട്ട് വരെ മുംബൈയിലെ വീട്ടിൽ താമസിച്ചിരുന്നതായി കാമുകി റിയ ചക്രബർത്തി. സുപ്രീം കോടതിയിലാണ് റിയ ചക്രബർത്തി ഇക്കാര്യം പറഞ്ഞത്. ജൂൺ എട്ടിന് ഇവിടെ നിന്ന് താൻ താമസം മാറിയതായി റിയ പറഞ്ഞു. ജൂൺ 14നാണ് സുശാന്തിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റിയ ചക്രബർത്തിയാണ് സുശാന്ത് സിംഗിന് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് സുശാന്തിന്റെ കുടുംബം ആരോപിക്കുന്നത്. പാറ്റ്നയിൽ റിയയ്ക്കെതിരെ ആത്മഹത്യ പ്രേരണക്ക് കേസെടുത്തിട്ടുണ്ട്. തനിക്കെതിരായ കേസിന്റെ വിചാരണ പാറ്റ്നയിൽ നിന്ന് മുംബൈയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ പെറ്റീഷനിലാണ് റിയ ചക്രബർത്തി ഇക്കാര്യം പറഞ്ഞിരിക്കുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

താനും സുശാന്തും ലിവ് ഇൻ റിലേഷൻഷിപ്പിൽ ആയിരുന്നെന്നും സുശാന്ത് വിഷാദരോഗബാധിതനായിരുന്നെന്നും റിയ കോടതിയോട് പറഞ്ഞു. ജൂൺ എട്ടിന് താൽക്കാലികമായാണ് സുശാന്തിന്റെ വീട്ടിൽ നിന്ന് മാറി താമസിച്ചത്. തന്നെ പീഡിപ്പിക്കാനായി സുശാന്തിന്റെ പിതാവ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ആത്മഹത്യാപ്രേരണ കേസ് എന്ന് റിയ ചക്രബർത്തി ആരോപിക്കുന്നു. നേരത്തെ സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് റിയ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകുകയും അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ബിഹാർ പൊലീസിലും ഉന്നത വൃത്തങ്ങളിലും ബന്ധമുള്ള സുശാന്തിന്റെ പിതാവ് ഇത് തനിക്കെതിരെ ദുരുപയോഗം ചെയ്യുമെന്ന് ആശങ്കയുള്ളതായി റിയ ചക്രബർത്തി പറഞ്ഞു. സുശാന്തിന്റെ മരണത്തെ ബോളിവുഡ്ഡിലെ ഒതുക്കലുകളും മത്സരങ്ങളുമായി ബന്ധപ്പെടുത്തിയുള്ള നിരവധി ആരോപണങ്ങളും ചർച്ചകളും ഇതിനോടകം വന്നിരുന്നു. സുശാന്ത് ആത്മഹത്യ ചെയ്തു എന്ന് തന്നെയാണ് പൊലീസിന്റെ ഇതുവരെയുള്ള നിഗമനം.


Next Story

Related Stories