TopTop
Begin typing your search above and press return to search.

പി എം കെയർസ് ഫണ്ടിലെ ചൈനീസ് പണം തിരിച്ചുനൽകണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്; 99 വരെ ഞങ്ങൾ യുദ്ധം ജയിച്ചു, ഇനി നിങ്ങളുടെ ഊഴം

പി എം കെയർസ് ഫണ്ടിലെ ചൈനീസ് പണം തിരിച്ചുനൽകണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്; 99 വരെ ഞങ്ങൾ യുദ്ധം ജയിച്ചു, ഇനി നിങ്ങളുടെ ഊഴം

ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ മോദി സര്‍ക്കാരിനേയും ബിജെപിയേയും വിമര്‍ശിച്ച് വീണ്ടും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. 1948ലും 65ലും 71ലും 99ലും ഞങ്ങള്‍ യുദ്ധം ജയിച്ചു (99ലെ കാര്‍ഗില്‍ യുദ്ധസമയത്ത് എ ബി വാജ്‌പേയിയുടെ ബിജെപി സര്‍ക്കാരായിരുന്നു അധികാരത്തില്‍). ഇപ്പോള്‍ ചൈനീസ് കടന്നുകയറ്റത്തിന് മറുപടി നല്‍കാനുള്ള നിങ്ങളുടെ ഊഴമാണ് - അമരീന്ദര്‍ സിംഗ് പറഞ്ഞു. 1960കള്‍ മുതല്‍ ചൈന നമ്മളെ തുടര്‍ച്ചയായി വെറുപ്പിക്കുന്നുണ്ട്. ഗാല്‍വാന്‍ ആദ്യത്തെ സംഭവമല്ല. സൈനികമായ മുന്‍കരുതലുകള്‍ സര്‍ക്കാര്‍ എടുക്കുമെന്ന് എനിക്കുറപ്പാണ്. അക്‌സായി ചിന്നും സിയാച്ചിനും തമ്മിലുള്ള കലം കുറക്കാനുള്ള അവരുടെ ശ്രമങ്ങളെ ജാഗ്രതയോടെ കാണണം. മേഖല ഇന്ത്യക്ക് അപ്രാപ്യമാക്കാനാണ് അവര്‍ ശ്രമിക്കുന്നത് - അമരീന്ദർ സിംഗ് പറഞ്ഞു.

പിഎം കെയർസ് ഫണ്ടിൽ (Prime Minister's Citizen Assistance and Relief in Emergency Situations) Fund ചൈനീസ് കമ്പനികളിൽ നിന്ന് ലഭിച്ച പണം തിരിച്ചുനൽകണമെന്നും അമരീന്ദർ സിംഗ് ആവശ്യപ്പെട്ടു. ഇന്നെല ടിക്ക് ടോക്ക് അടക്കം 59 ചൈനീസ് മൊബൈൽ ആപ്പുകൾക്കാണ് കേന്ദ്ര സർക്കാർ നിരോധനമേർപ്പെടുത്തിയത്. ടിക്ക് ടോക്ക്, പിഎം കെയർസ് ഫണ്ടിലേയ്ക്ക് നൽകിയത് 30 കോടി രൂപയാണ്. ഇന്ത്യന്‍ പ്രദേശത്ത് അവര്‍ കടന്നുകയറുകയും നമ്മുടെ സൈനികരെ കൊല്ലുകയും ചെയ്യുമ്പോള്‍ ചൈനീസ് പണം വാങ്ങാന്‍ നമുക്കാവില്ല. ഒന്നാമത് അവരാണ് കോവിഡിന് ഉത്തരവാദികള്‍, രണ്ടാമത് അവരാണ് എന്റെ രാജ്യത്ത് കടന്നുകയറിയത്. അവര്‍ എത്ര പണം തരുന്നു എന്നത് വിഷയമല്ല. എത്രയായാലും അത് അവർക്ക് തന്നെ കൊടുക്കണം. ചൈനീസ് പണമില്ലാതെയും ഇന്ത്യക്ക് സുഗമമായി മുന്നോട്ടുപോകാന്‍ കഴിയും - അമരീന്ദർ സിംഗ് അഭിപ്രായപ്പെട്ടു.


Next Story

Related Stories