TopTop
Begin typing your search above and press return to search.

കെട്ടുകഥകളും വ്യാജ വിവരങ്ങളും; വീരപ്പനെ കുറിച്ചുള്ള വെബ് സീരീസിന് വിലക്ക്

കെട്ടുകഥകളും വ്യാജ വിവരങ്ങളും; വീരപ്പനെ കുറിച്ചുള്ള വെബ് സീരീസിന് വിലക്ക്

വീരപ്പനെ കുറിച്ചുള്ള വെബ് സീരീസിന് വിലക്ക് പ്രഖ്യാപിച്ച് കര്‍ണാടക കോടതി. 'വീരപ്പന്‍: ഹങ്കര്‍ ഫോര്‍ കില്ലിങ്' എന്ന പേരില്‍ എഎംആര്‍ പിക്‌ചേഴ്‌സ് ഒരുക്കുന്ന സീരീസാണ് കോടതി താത്കാലികമായി തടഞ്ഞുവച്ചത്. ചിത്രത്തിനെതിരെ വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയാണ് കോടതിയെ സമീപിച്ചത്.

കെട്ടുകഥകളും വ്യാജ വിവരങ്ങളും അടിസ്ഥാനമാക്കിയാണ് എഎംആര്‍ മേധാവി എഎംആര്‍ രമേശ് സീരീസ് ഒരുക്കിയിരിക്കുന്നതെന്ന് മുത്തുലക്ഷ്മിയുടെ പരാതിയില്‍ പറയുന്നു. തന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ടിട്ട് 16 വര്‍ഷമായെന്നും ഇതിനിടെ പലരും വീരപ്പനെ കുറിച്ച് സിനിമയെടുത്ത് പണം സമ്പാദിക്കുകയും തങ്ങളുടെ കുടുംബത്തെ അപമാനിക്കുകയും ചെയ്തിട്ടുണ്ടെന്നും മുത്തുലക്ഷ്മി പറഞ്ഞു.

മുമ്പ് പലരും വീരപ്പനെ കുറിച്ച് സിനിമയെടുത്ത് പണം സമ്പാദിക്കുകയും തങ്ങളുടെ കുടുംബത്തെ അപമാനിക്കുകയും ചെയ്തിട്ടുണ്ട്. വീരപ്പനെ കുറിച്ചുള്ള സിനിമയ്‌ക്കെതിരെ സുപ്രീംകോടതിയെ വരെ സമീപിച്ചതിനെ കുറിച്ച് മുത്തുലക്ഷ്മി പറയുന്നു. തന്റെ സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റമാണെന്നും അത് മാനിക്കണമെന്നും കാണിച്ച് ചെന്നൈ സിറ്റി സിവില്‍ കോടതി മുതല്‍ സുപ്രീംകോടതി വരെ സിനിമയ്‌ക്കെതിരെ സമീപിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ സിനിമ നിര്‍മിച്ചു കഴിഞ്ഞപ്പോള്‍ തനിക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കോടതി വധി. ഇപ്പോള്‍ വീണ്ടുമൊരു സിനിമ തന്റെ ഭര്‍ത്താവിനെ കുറിച്ച് വരുമ്പോള്‍, തന്റെ കുടുംബം നിരന്തരം അപമാനിക്കപ്പെടുകയാണെന്ന് മുത്തുലക്ഷ്മി പറയുന്നു.


Next Story

Related Stories