Top

എന്തുകൊണ്ട് തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു, വിധിയില്‍ പരിഗണിച്ച തെളിവുകള്‍ ഇങ്ങനെ

എന്തുകൊണ്ട് തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു, വിധിയില്‍ പരിഗണിച്ച തെളിവുകള്‍ ഇങ്ങനെ

സ്വതന്ത്ര്യ ഇന്ത്യയിലെ ഏറ്റവും ചരിത്ര പ്രധാനമുളള വിധികളില്‍ ഒന്നാണ് ഇന്ന് സുപ്രീം കോടതി പുറപ്പെടുവിച്ചത്. നൂറ്റാണ്ടിലേറെ പഴക്കമുളള നിയമ തര്‍ക്കത്തില്‍ അന്തിമ തീര്‍പ്പ് കല്‍പ്പിച്ച സുപ്രീം കോടതി, ബാബ്‌റി മസ്ജിദ് നിലനിന്ന സ്ഥലം ശ്രീരാമന്റെ ജന്മസ്ഥലമായിരുന്നുവെന്ന വിശ്വാസത്തെ കണക്കിലെടുക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ കോടതി ഉത്തരവിട്ടത്. ഇത്തരത്തിലൊരു തീരുമാനത്തിലെത്തുന്നതിന് ബാബ്‌റി മസ്ജിദുമായി ബന്ധപ്പെട്ടുണ്ടായ വിവിധ സംഭവങ്ങള്‍ കോടതി രേഖപ്പെടുത്തുകയും ചെയ്തു.

1949 ഡിസംബര്‍ 22-23 രാത്രിയില്‍ ബാബ്‌റി മസ്ജിദിനുള്ളില്‍ രാമ വിഗ്രഹം സ്ഥാപിച്ചതും 1992 ഡിസംബര്‍ ആറിന് പള്ളി തകര്‍ത്തത നടപടി തെറ്റാണെന്നും പറഞ്ഞ കോടതി തര്‍ക്ക ഭൂമി മൂന്നായി വിഭജിച്ച് നല്‍കിയ തെറ്റാണെന്നും കോടതി പറഞ്ഞു.
ഇത്രയും കാര്യങ്ങള്‍ വിശദമാക്കിയതിന് ശേഷമാണ് തര്‍ക്ക ഭൂമിയുടെ അവകാശം പൂര്‍ണമായും ഹിന്ദുക്കള്‍ക്ക് നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. കേന്ദ്ര സര്‍ക്കാര്‍ ഒരു ട്രസ്റ്റ് രൂപികരിച്ച് ആ ട്രസ്റ്റ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം നടത്തട്ടെയെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇങ്ങനെ തര്‍ക്കഭൂമിയുടെ പൂര്‍ണ അവകാശം ഹിന്ദുക്കള്‍ക്ക് നല്‍കുന്നതിന് കാരണമായി കോടതി വിശദീകരിക്കുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്. മസ്ജിദ് ഭൂമി രാമന്റെ ജന്മസ്ഥലമാണെന്ന വിശ്വാസം നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ വ്യാപകമായിരുന്നുവെന്ന വസ്തുതയാണ് കോടതി പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
ബാബ്‌റി മസ്ജിദ് നിലനിന്ന സ്ഥലം ശ്രീരാമന്റെ ജന്മസ്ഥലമാണെന്ന വിശ്വാസത്തിന് നൂറ്റാണ്ടുകളായുള്ള പഴക്കമുണ്ട്. ഇതിന് ചില വാമൊഴികളെയും 1800 കളിലെ ആര്‍ക്കിയോളജിക്കള്‍ സര്‍വെയുടെ റിപ്പോര്‍ട്ടുകളെയും കോടതി ആധാരമാക്കുന്നു.
കോടതി പറയുന്നു ' 1528 നുമുമ്പ് തന്നെ ശ്രീരാമന്റെ ജനിച്ച സ്ഥലം ഇവിടെയാണെന്ന വിശ്വാസം മത ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ ഹിന്ദുക്കള്‍ക്കുണ്ടായിരുന്നു. വാത്മീകി രാമയണ, സ്‌കന്ധ പുരാണ എന്നീ പവിത്രമായ മത ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിലാണ് രാമന്റെ ജന്മ സ്ഥലം സംബനധിച്ച വിശ്വാസങ്ങള്‍ രൂപപ്പെട്ടത്' പള്ളിയുടെ മിന്നാരങ്ങള്‍ നിലനിന്ന സ്ഥലത്താണ് ശ്രീരാമന്‍ ജനിച്ചതെന്നതിന് 1800 കളുടെ അവസാനത്തിലെ ഔദ്യോഗിക രേഖകളാണ് കോടതി മുഖ്യമായും ആശ്രയിക്കുന്നത്. കോടതി വിധിയില്‍ ഇങ്ങനെ പറയുന്നു:
1858 നവംബര്‍ ഒന്നാം തീയതി അയോധ്യയുള്‍പ്പെടെയുള്ള പ്രദേശത്തിന്റെ നിയന്ത്രണം ബ്രീട്ടീഷുകാര്‍ ഏറ്റെടുത്തതിന് ശേഷമുള്ള ഔദ്യോഗിക റിപ്പോര്‍ട്ടുകളിലും രേഖകളിലും ബാബ്‌റി പള്ളിയെ വിശേഷിപ്പിച്ചിരുന്നത് ജന്മസ്ഥാനിലെ പള്ളിയെന്നാണ്. സര്‍ക്കാര്‍ ഓഫീസര്‍മാര്‍ പള്ളി നിലനിന്നിരുന്നത് ജന്മസ്ഥലത്തലമായാണ് പരിഗണിച്ചിരുന്നതിന്റെ തെളിവാണിത്.' ഇത്തരത്തല്‍ 1858 ലും മറ്റുമുള്ള സര്‍ക്കാര്‍ രേഖകള്‍ ശ്രീരാമന്റെ ജന്മസ്ഥലത്താണ് പള്ളിയെന്ന് ഹിന്ദുക്കള്‍ മാത്രമല്ല പൊതുവില്‍ വിശ്വസിച്ചിരുന്നുവെന്നതിന്റെ തെളിവായും കോടതി കണക്കാക്കുന്നു.
ഫൈസാബാദ് താലുക്ക് 1870 ഈ പ്രദേശത്തിന്റെ മാപ്പ് തയ്യാറാക്കിയത് കോടതി ഇതിന് ആധാരമാക്കുന്നു. അയോധ്യയിലെയും ഫൈസാബദിലെയും ഒഫീഷ്യേറ്റിംങ് കമ്മീഷണര്‍ ആന്റ് സെറ്റില്‍മെന്റ് ഓഫീസര്‍ പി കാര്‍ണെഗി ഇതോടൊപ്പം എഴുതിയ രേഖയും കോടതി വിധിയില്‍ ഉദ്ധരിക്കുന്നുണ്ട്.. ഇതില്‍ മുസ്ലീങ്ങള്‍ക്ക് മെക്ക പോലെയും ജൂതന്മാര്‍ക്ക് ജെറുസലേമും പോലെയുമാണ് അയോധ്യ ഹിന്ദുക്കള്‍ക്കെന്നായിരുന്നു അദ്ദേഹം എഴുതിയത്. ഇതും കോടതി കോടതി വിധിയില്‍ ഉദ്ധരിക്കുന്നുണ്ട്. 1889 ലെ ആര്‍ക്കിയോളജിക്കല്‍ സര്‍വെയുടെ റിപ്പോര്‍ട്ടും കോടതി ഉദ്ധരിക്കുന്നു. ബാബര്‍ മസ്ജിദ് പണിതത് ക്ഷേത്രത്തിന്റെ തൂണുകള്‍ ഉപയോഗിച്ചാണെന്നും ഇത് തെളിയിക്കുന്നത് അവിടെ മനോഹരമായ ക്ഷേത്രം നിലനിന്നിരിക്കാമെന്നുമാണെന്നുമാണ് കോടതി ഉദ്ധരിച്ച ആര്‍ക്കിയോളജിക്കല്‍ സര്‍വെയുടെ റിപ്പോര്‍ട്ടിലുള്ളത്. രാമക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്ത് തന്നെയാണ് പള്ളി പണിതതെന്ന എഎസ്‌ഐയുടെ റിപ്പോര്‍ട്ട് കോടതി വിധിന്യായത്തില്‍ എടുത്തു പറയുന്നു. മുസ്ലീങ്ങളെപോലെ, ഹിന്ദുക്കളും ഇവിടെ ആരാധാന നടത്തിയിരുന്നു എന്നതിനും ഇത്തരം ഔദ്യോഗിക രേഖകളാണ് കോടതി ആധാരമാക്കുന്നത്. ബ്രീട്ടിഷുകാരുടെ കാലത്താണ് ഇവിടെ ഇരുമ്പു വേലികെട്ടി തിരിച്ചതെന്നും കോടതി വിധിയില്‍ വ്യക്തമാക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ഹിന്ദുക്കളും മുസ്ലീങ്ങള്‍ക്കുമിടയില്‍ ആരാധനാലയം സംബന്ധിച്ച തര്‍ക്കം നിലനിന്നിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളും കോടതി തെളിവായി ഉദ്ധരിക്കുന്നുണ്ട്. 1934 ല്‍ അയോധ്യയിലുണ്ടായ വര്‍ഗീയ കലാപമുണ്ടായത് തര്‍ക്കത്തിന്റെ തെളിവായി കോടതി കണക്കാക്കുന്നു.
ബ്രിട്ടീഷുകാരുടെ കാലത്ത് ഇരുമ്പ് വേലി കെട്ടിയതോടെയാണ് ഹിന്ദുക്കളുടെ ആരാധാന പുറത്തായതെന്നുമാണ് നിരീക്ഷണം.
ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്താണ് പള്ളി പണിതതെന്ന് ഹിന്ദുക്കളുടെ വിശ്വാസത്തിന്റെ അടിത്തറ ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കപ്പെടുന്നുണ്ടെന്ന് കോടതി വിധി ന്യായത്തില്‍ പറയുന്നു. ഇരുമ്പുവേലി കെട്ടി തിരിച്ചത് ഹിന്ദുക്കുളുടെ ഈ വിശ്വാസത്തെ മാറ്റിയിട്ടില്ലെന്നും കോടതി പറയുന്നു. പള്ളി പണിയുന്നതിന് മുമ്പുതന്നെ ആ ഭൂമിയിലാണ് ശ്രീരാമന്‍ ജനിച്ചതെന്ന് ഹിന്ദുക്കളുടെ വിശ്വാസിച്ചിരുന്നുവെന്നതിന് രേഖമൂലവും അല്ലാത്തതുമായ തെളിവുകള്‍ ഉണ്ടെന്നും കോടതി പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പള്ളി നിലനിന്നിരുന്ന ഭൂമിയില്‍ ക്ഷേത്ര നിര്‍മ്മാണത്തിന് കോടതി ഉത്തരവിട്ടത്.
ഇങ്ങനെ വിധിച്ചെങ്കിലും ബാബ്‌റ്ി മസ്ജിദ് സ്ഥാപിക്കപ്പെട്ടത് ക്ഷേത്രം തകര്‍ത്തിട്ടാണെന്ന കാര്യം സുപ്രീംകോടതി അംഗീകരിക്കുന്നില്ല. അതേസമയം 12-ാം നൂറ്റാണ്ടിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് പള്ളി പണിതതെന്ന് റിപ്പോര്‍്ട്ട് കോടതി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.


Next Story

Related Stories