TopTop
Begin typing your search above and press return to search.

അജിത് പവാറിന് മാതൃക എന്‍ടിആറിനെ വെട്ടിയ ചന്ദ്രബാബു നായിഡുവോ

അജിത് പവാറിന് മാതൃക എന്‍ടിആറിനെ വെട്ടിയ ചന്ദ്രബാബു നായിഡുവോ

തലത്തൊട്ടപ്പന്‍മാരെ വെട്ടി പിൻഗാമികൾ രാഷ്ട്രീയത്തില്‍ വെന്നി കൊടിപാറിക്കുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആദ്യമായിട്ടൊന്നുമല്ല. അച്ഛനെയും അമ്മാവനെയും ഒക്കെ മാറ്റിനിര്‍ത്തി രാഷ്ട്രീയത്തില്‍ മുന്നേറിയവരുടെ കൂടി ചരിത്രമുണ്ട് ഇന്ത്യന്‍ ജനാധിപത്യത്തിന്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാവുകയാണോ പവാര്‍ കുടുംബത്തിലെ അജിത് പവാറെന്ന ചോദ്യമാണ് ഉയരുന്നത്. ശരത് പവാര്‍ തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ രാഷ്ട്രീയനീക്കം നടത്തി വിജയിക്കുമെന്ന തോന്നലുണ്ടായപ്പോഴാണ് കുടുംബത്തില്‍നിന്ന് പിളര്‍ന്ന് അജിത് പവര്‍ അമ്മാവന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടി നല്‍കിയത്. ഈ അട്ടിമറിയെ ആന്ധ്രപ്രദേശില്‍ ചന്ദ്രബാബു നായിഡു നടത്തിയ അട്ടിമറിയുമായാണ് ചിലര്‍ സാമ്യപ്പെടുത്തുന്നത്. ആന്ധ്രപ്രദേശില്‍ സംഭവിച്ചതുമായി സാമ്യവും വ്യത്യാസങ്ങളുമുണ്ട്, ഇപ്പോള്‍ മഹാരാഷ്ട്രയില്‍ സംഭവിച്ച നാടകങ്ങള്‍ക്ക്

തെലുങ്ക് നാടിന്റെ ആത്മാഭിമാനം ഉയര്‍ത്തിയായിരുന്നു ആന്ധ്രാപ്രദേശില്‍ എൻടി രാമറാവു തെലുങ്കുദേശം പാര്‍ട്ടിരൂപീകരിച്ചത്. . എന്‍ടി രാമറാവുവിന്റെ മകളുടെ ഭര്‍ത്താവായിരുന്നു ചന്ദ്രബാബു നായിഡു. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവേശത്തിന് ശേഷം എന്‍ടി രാമറാവു ടിഡിപി രൂപികരിച്ചപ്പോള്‍ പാര്‍ട്ടിയുടെ നേതാവായി. മകളെ കല്യാണം കഴിച്ചു. എല്ലാം സുഗമമായി പോകുമ്പോഴാണ് എന്‍ടിആര്‍ ലക്ഷ്മീ പാര്‍വതിയെ വിവാഹം കഴിക്കുന്നത്. ഇതോടെ പാര്‍ട്ടിയിലെ സ്വാധീനം നഷ്ടപ്പെടുന്നതായി ചന്ദ്രബാബു നായ്ഡു ഉള്‍പ്പെടെയുള്ളവര്‍ക്ക് തോന്നി. എന്‍ടിആറിന് മേലുള്ള ദുഷ്ടശക്തിയാണ് ലക്ഷ്മി പാര്‍വതിയെന്ന് ആരോപിച്ച് പാര്‍ട്ടി സ്ഥാപകനെതിരെ ചന്ദ്രബാബു നായിഡു കലാപം നടത്തി. പാര്‍ട്ടി ഭാരവാഹികളിലേറെ പേരെയും കുടെ നിര്‍ത്തി. എന്‍ടിആറിന്റെ ബന്ധുക്കളെ പലരേയും കൂടെ നിര്‍ത്താനും ചന്ദ്രബാബു നായിഡുവിന് സാധിച്ചു. എന്‍ടിആറിനെ ഞെട്ടിച്ച കലാപമായിരുന്നു അത്. പിന്നീട് ഏറെക്കാലം രാമറാവു ജീവിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ മരണശേഷം പാര്‍ട്ടി പൂര്‍ണമായും ചന്ദ്രബാബുവിന്റെ നിയന്ത്രണത്തിലാവുകയും ചെയ്തു. പൂര്‍ണമായും എന്‍ടിആറിന്റെ തണലില്‍ രാഷ്ട്രീയമുന്നേറ്റം നടത്തിയ ചന്ദ്രബാബുവിന്റെ കുടുംബ കലപാം തെലുങ്ക് രാഷ്ട്രീയത്തില്‍ വന്‍ ചലനങ്ങളാണ് ഉണ്ടാക്കിയത്. അജിത് പവാറിന്റെ നീക്കങ്ങള്‍ ചന്ദ്രബാബുവിന്റെതിന് സമാനമാണെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. എന്‍സിപി രൂപികരിച്ചതുമുതല്‍ ആ പാര്‍ട്ടിയില്‍ അജിത് പവാര്‍ സ്ഥാനങ്ങള്‍ നേടിയതും ഉപമുഖ്യമന്ത്രിവരെ ആയതും ശരത് പവാറിന്റെ സഹായത്തോടെയായിരുന്നു. ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലേ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തിയപ്പോഴും അജിത് പവാറിന് പാര്‍ട്ടിയിലെ സ്വാധീനം നിലനിര്‍ത്താനും കഴിഞ്ഞു. പിന്‍ഗാമിയെ സംബന്ധിച്ച വലിയ എന്തെങ്കിലും തര്‍ക്കം നടക്കുന്നതായുള്ള സൂചനകളുമുണ്ടായിരുന്നില്ല. ഇതിനിടയിലാണ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ നീക്കത്തിന് ശരത് പവാര്‍ തയ്യാറായത്. ശിവസേനയുമായുള്ള എന്‍സിപി നേരത്തെയും സഖ്യത്തെ കുറിച്ച് ആലോചിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസിനെ ആ സഖ്യത്തിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞുവെന്നതായിരുന്നു ശരത് പവാറിന്റെ മികവ്. കോണ്‍ഗ്രസിന് ശിവസേനയുമായി സഹകരിക്കാന്‍ പാകത്തില്‍ പൊതുമിനിമം പരിപാടിയുടെ കാര്യത്തിലും ഏകദേശം ധാരണയിലെത്തി. എല്ലാം വിജയിക്കുന്നുവെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് വന്‍ അട്ടിമറി നടക്കുന്നത്. ചന്ദ്രബാബു നായിഡു നടത്തിയത് പോലെ കുടുംബത്തിലെ അട്ടിമിറി. അതിനാണ് അണിയറക്കുള്ളില്‍നിന്ന് അജിത് പവാര് നേതൃത്വം നല്‍കിയത്. 80 വയസ്സിലേക്ക് നീങ്ങുന്ന അമ്മാവന് നല്‍കിയ വന്‍ തിരിച്ചടി. എന്നാല്‍ എത്ര എന്‍സിപി എംഎല്‍എ മാരെ കൂടെ നിര്‍ത്താനും സംഘടനയിലെ സ്വാധീനം നിലനിര്ത്താനും സാധിക്കുമെന്നിടത്താണ് അജിത് പവാറിന്റെ നീക്കം പൂര്‍ണമായും വിജയിച്ചോ എന്നു പറയാന്‍ കഴിയു. ഇക്കാര്യത്തില്‍ ചന്ദ്രബാബു നായിഡു ഉണ്ടാക്കിയ നേട്ടം അജിത്തിന് മഹാരാഷ്ട്രയില്‍ ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ അത് ആ സംസ്ഥാനത്തിന്റെ ഇന്നേവരെയുള്ള രാഷ്ട്രീയത്തില്‍നിന്നുള്ള വിച്ഛേദനം ആയിരിക്കും.അതിനുള്ള രാഷ്ട്രീയ കരുത്ത് അജിത് പവാറിനുണ്ടോ. എന്നതാണ് ചോദ്യം. വഞ്ചന കാണിച്ച മരുമകനെ തളയ്ക്കാൻ പുതിയ തന്ത്രവുമായി ശരത് പവാർ തിരിച്ചടി നടത്തുമോ. ദിവസങ്ങളിൽ ഈ ചോദ്യങ്ങൾക്കും ഉത്തരമാകും


Next Story

Related Stories