TopTop
Begin typing your search above and press return to search.

പുതിയ നിയമം സ്വകാര്യത ഇല്ലാതാക്കും; സര്‍ക്കാരിനെതിരെ വാട്‌സാപ്പ് നിയമപോരാട്ടത്തിന്

പുതിയ നിയമം സ്വകാര്യത ഇല്ലാതാക്കും; സര്‍ക്കാരിനെതിരെ വാട്‌സാപ്പ് നിയമപോരാട്ടത്തിന്

കേന്ദ്രത്തിന്റെ പുതിയ ഐ.ടി ചട്ടങ്ങള്‍ക്കെതിരെ വാട്‌സാപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. പുതിയ ചട്ടങ്ങള്‍ ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്നും സ്വകാര്യത സംരക്ഷിക്കാനുള്ള കമ്പനിയുടെ നയത്തെ മാറ്റാന്‍ നിര്‍ബന്ധിപ്പിക്കുന്നതാണ് കേന്ദ്ര നടപടിയെന്നും വാട്‌സാപ്പ് പറയുന്നു.

തെറ്റായ കാര്യം ചെയ്യുന്ന ഉപഭോക്താവിനെ തിരിച്ചറിയാന്‍ പുതിയ നിയമം ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് പ്രായോഗികമല്ലെന്നാണ് വാട്സാപ്പ് പറയുന്നത്. സന്ദേശങ്ങള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്നതാണ് ഇത് പാലിക്കാന്‍ സാധിക്കാത്തത്. അതിനാല്‍ തന്നെ ഉത്ഭവ കേന്ദ്രം മാത്രമല്ല സന്ദേശം എത്തുന്നവരുടെ എന്‍ക്രിപ്ഷനേയും അത് ബാധിക്കുമെന്നാണ് വാട്സാപ്പ് പറയുന്നത്. കേന്ദ്രത്തിന്റെ പുതിയ നിയമങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയിലെ സ്വകാര്യത അവകാശങ്ങളുടെ ലംഘനമാണെന്നാണ് വാട്സാപ്പ് ഹര്‍ജിയില്‍ പറയുന്നത്.

പുതിയ ഐ.ടി ചട്ടങ്ങള്‍ ഇന്ന് പ്രാബല്യത്തില്‍ വരികയാണ്. പുതിയ ചട്ടപ്രകാരം അധികൃതര്‍ ആവശ്യപ്പെട്ടാല്‍ പോസ്റ്റുകളുടെ സ്രോതസ് കണ്ടത്തേണ്ടി വരുമെന്ന് വാട്‌സ് ആപ്പ് ചൂണ്ടിക്കാട്ടി. അങ്ങനെയെങ്കില്‍ പോസ്റ്റുകള്‍ സ്വീകരിച്ചവരുടെ സ്വകാര്യതയിലേക്കും കയറേണ്ടി വരുമെന്ന് വാട്‌സാപ്പ് അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മാര്‍ഗരേഖ നടപ്പാക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് നല്‍കിയ മൂന്നുമാസത്തെ സമയം മേയ് 25-ന് അവസാനിച്ചിരുന്നു. ഇവരുടെ ഇന്ത്യയിലെ സേവനങ്ങളെ ബാധിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമോയെന്നാണ് ഇനി കണ്ടറിയണം. 2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാന്‍ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങള്ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി മൂന്ന് മാസം അനുവദിച്ചിരുന്നു. ഈ കാലാവധിയാണ് അവസാനിച്ചത്.


Next Story

Related Stories