Top

"ബിജെപി പോകുന്നിടത്തെല്ലാം ജനങ്ങൾ തമ്മിലടിക്കുന്നു; ജനശ്രദ്ധ ജീവൽപ്രശ്നങ്ങളിൽ പതിയാതെ നോക്കുന്നു": രാഹുൽ ഗാന്ധി

ബിജെപി പോകുന്നിടത്തെല്ലാം ജനങ്ങൾ തമ്മിലടിക്കുന്നു; ജനശ്രദ്ധ ജീവൽപ്രശ്നങ്ങളിൽ പതിയാതെ നോക്കുന്നു: രാഹുൽ ഗാന്ധി

ബിജെപി എവിടെപ്പോയാലും അവിടെ ജനങ്ങളെ തമ്മിൽ പോരടിപ്പിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹിന്ദുക്കളും മുസ്ലിംങ്ങളുമെന്നും ജാട്ടുകളും ജാട്ടുകളല്ലാത്തവരുമെന്നും വഴക്കു കൂടുന്നതാണ് പിന്നീട് കാണുക. ഹരിയാനയിലെ മഹേന്ദ്രഗഢിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്സിന് ജനങ്ങളുടെ വൈകാരിക വിഷയങ്ങൾ മനസ്സിലാക്കാൻ കഴിവില്ലെന്ന ആരോപണം പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിച്ചതിനു പിന്നാലെയാണ് വൈകാരികതയെ മുതലെടുത്ത് ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ് ബിജെപിയെന്ന മറുപടിയുമായി രാഹുൽ ഗാന്ധി എത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാമ്പത്തിക വ്യവസ്ഥയെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് രാഹുൽ‌ ഗാന്ധി ആരോപിച്ചു. ലോകം പരിഹസിക്കുന്ന നിലയിലേക്ക് മോദിയുടെ വിഭാഗീയ രാഷ്ട്രീയം ഇന്ത്യയെ എത്തിച്ചിരിക്കുന്നു. ഒരു ജാതിക്കാർ മറ്റൊരു ജാതിക്കാരുമായി പോരടിക്കുമ്പോൾ ഒരു മതവിഭാഗം വേറൊരു മതവിഭാഗവുമായി പോരടിക്കുന്നു. ഇതിനിടയിൽ മോദി സാമ്പത്തിക വ്യവസ്ഥയെ മുഴുവൻ തകര്‍ക്കുകയും ചെയ്തു. രാജ്യം നേരിടുന്ന സുപ്രധാന വിഷയങ്ങളിൽ നിന്നും മോദി ജനങ്ങളുടെ ശ്രദ്ധയെ നിരന്തരം വ്യതിചലിപ്പിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.

നോട്ടുനിരോധനവും ജിഎസ്ടിയും ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ തകർത്തുവെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.


Next Story

Related Stories