TopTop
Begin typing your search above and press return to search.

മുള്ളിനെ മുള്ളുകൊണ്ട് എടുക്കുന്നു, സോഷ്യല്‍ മീഡിയയില്‍ സമീപകാലത്ത് ബിജെപിയ്ക്ക് തിരിച്ചടിയേറ്റതിന് പിന്നിലെ 'ടെക്നിക്' ഇതാണ്

മുള്ളിനെ മുള്ളുകൊണ്ട് എടുക്കുന്നു, സോഷ്യല്‍ മീഡിയയില്‍ സമീപകാലത്ത് ബിജെപിയ്ക്ക് തിരിച്ചടിയേറ്റതിന് പിന്നിലെ ടെക്നിക് ഇതാണ്

അധികാരത്തിലെത്തുന്നതിന് മുമ്ബ് തന്നെ സോഷ്യല്‍ മീഡിയയില്‍ സംഘ്പരിവാര്‍ അതിന്റെ ആധിപത്യം സ്ഥാപിച്ചെടുത്തിരുന്നു. കൃത്യമായ ആസുത്രണത്തിലൂടെയാണ് ഇത് സാധ്യമായതെന്ന് തെളിയിക്കുന്ന പഠനങ്ങള്‍ പലതും പുറത്തുവന്നിട്ടുമുണ്ട്. ട്വിറ്ററില്‍ ട്രെന്‍ഡിംഗ് വിഷയങ്ങള്‍ സൃഷ്ടിച്ചെടുത്തായിരുന്നു സംഘ്പരിവാറിന്റെ സോഷ്യല്‍ മീഡിയ യുദ്ധം. കോണ്‍ഗ്രസിനും ആംആദ്മി പാര്‍ട്ടിക്കും (ഇവര്‍ക്കാണ് ബിജെപി കഴിഞ്ഞാല്‍ സോഷ്യല്‍ മീഡിയ സ്വാധീനം ഉള്ളത്) ഇതിനൊപ്പം എത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്ത്യ കീഴടക്കുന്നതിന് മുമ്ബ് സംഘ്പരിവാര്‍ കീഴടക്കിയത് സോഷ്യല്‍മീഡിയയെ ആയിരുന്നു.

ഇതെല്ലാം പഴയകഥയാവുകയാണോ? സംഘ്പരിവാറിന് സോഷ്യല്‍ മീഡിയയിലുള്ള സ്വാധീനം ഇല്ലാതാവകുകയാണോ? അങ്ങനെ സംശയിക്കാന്‍ കാരണങ്ങള്‍ ഏറെയുണ്ട്. മോദിയെ സംബന്ധിച്ചും കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചും ഏറെ നിര്‍ണായകമാണ് പൗരത്വ ഭേദഗതി നിയമം. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് രാജ്യത്തെമ്ബാടും ഉയര്‍ന്നുവന്നത്. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണിതെന്നാണ് വിദേശ മാധ്യമങ്ങള്‍ പോലും വിലയിരുത്തിയത്. സാധാരണ ചെറിയ വിമര്‍ശനങ്ങളെ പോലും സംഘ്പരിവാര്‍ അതിജീവിക്കാറുള്ളത് സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിച്ചാണ്. എന്നാല്‍ പൗരത്വ നിയമത്തി്‌ന് അനുകൂലമായി തരംഗം സൃ്ഷ്ടിക്കാനുള്ള സംഘ്പരിവാര്‍ ശ്രമം തുടര്‍ച്ചയായി പരാജയപ്പെടുകയാണ് ഉണ്ടായത്.

ജഗ്ഗി വാസുദേവാണ് ഓണ്‍ ലൈന്‍ വോട്ടെടുപ്പ് പ്രഖ്യാപിച്ച്‌ ആദ്യം കേന്ദ്ര സര്‍ക്കാരിന് വേണ്ടി ട്വിറ്ററില്‍ രംഗത്തെത്തിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം നീതികരിക്കാവുന്നതാണോ എന്നതായിരുന്നു ചോദ്യം. എന്നാല്‍ 62 ശതമാനം ആളുകള്‍ ഇതിന് എതിരെ വോട്ടു ചെയ്തതോടെ ഉദ്ദേശ ലക്ഷ്യം നിറവേറ്റപ്പെടില്ലെന്ന് മനസ്സിലായ ജഗ്ഗി വാസുദേവ് വോട്ടെടുപ്പ് ട്വിറ്ററില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു. പൗരത്വ നിയമത്തിനെതിരെ തെരുവിലെ രോഷം ട്വിറ്ററിലും പ്രതിഫലിച്ചപ്പോഴാണ് ഇദ്ദേഹം വോട്ടെടുപ്പ് പിന്‍വലിച്ച്‌ പിന്‍മാറിയത്. ഇത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല.

മോദി അനുകൂലിയും സീ ന്യൂസ് ചീഫ് എഡിറ്റര്‍ സുധീര്‍ ചൗധരി ട്വിറ്ററില്‍ പൗരത്വ നിയമത്തെ അനുകൂലിക്കുന്നുണ്ടോ എന്ന് ചോദിച്ചുകൊണ്ട് ഒരു പോളിംങ് പ്രഖ്യാപിച്ചു. ഭുരിപക്ഷം പേരും എതിര്‍ക്കുന്നുവെന്ന് വ്യക്തമായപ്പോള്‍, ഓണ്‍ലൈനില്‍ ബൂത്ത് പിടിക്കുകയാണെന് ആരോപിച്ച്‌ അദ്ദേഹം പരസ്യമായി രംഗത്തെത്തി. സര്‍ക്കാര്‍ അനുകൂല പ്രചാരണങ്ങള്‍ മേല്‍ക്കൈ നേടിയില്ലെന്ന് മാത്രമല്ല, എതിരായവയ്ക്ക് പ്രാധാന്യം കിട്ടുകയും ചെയ്തു.

എന്താണ് സോഷ്യല്‍ മീഡിയയില്‍ സമീപകാലത്ത് ബിജെപിയ്ക്ക് തിരിച്ചടി ഏല്‍ക്കാന്‍ കാരണം?

ഇവിടെയാണ് സോഷ്യല്‍ മീഡിയയില്‍ തംരഗങ്ങള്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് ബോള്‍ട്ടുകള്‍ കടന്നുവരുന്നത്. ഐടി വിദഗ്ദനായ, അജ്ഞാതനായിരിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ ക്രത്രിമമായ പ്രചാരണം സൃഷ്ടിക്കുന്ന ബോട്ടുകള്‍ക്കെതിരെ നടത്തിയ പ്രചാരണവും അവയെ നിര്‍വീര്യമാക്കിയതുമാണ് ഇതിന് കാരണം. താന്‍ നടത്തിയ പോരാട്ടങ്ങളെക്കുറിച്ച്‌ അദ്ദേഹം ഫസ്റ്റ്‌പോസ്റ്റിനോട് വിശദീകരിച്ചു

എ സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ട് ഫോര്‍ ബോട്ട് ഡിറ്റക്ഷന്‍ എന്ന പഠനം അദ്ദേഹം കഴിഞ്ഞ ദിവസം പുറത്തുവിടുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തുന്നതിന് രാഷ്ട്രീയപാര്‍ട്ടികള്‍ ആശ്രയിക്കുന്നത് വിവിധ ഗ്രൂപ്പുകളെ മാത്രമല്ലെന്ന് ഇദ്ദേഹം പറയുന്നു. വിവിധ ഗ്രൂപ്പുകളായി ഒരേ വിഷയത്തെ കുറിച്ച്‌ രാഷ്ട്രീയ പാര്‍ട്ടികളുടെ ഗ്രൂപ്പുകള്‍ പ്രചാരണം നടത്തുന്നുവെന്നത് മൊത്തം ചിത്രത്തിന്റെ ഒരു ഭാഗം മാത്രമാണെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. ഇതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നത് മനുഷ്യരല്ല, മറിച്ച്‌ ഇന്റര്‍നെറ്റ് ബോട്ടുകളാണ്. കാരണം മനുഷ്യന് സാധ്യമാകാത്ത അത്രയും അളവില്‍ പോസ്റ്റുകളാണ് ഒരു നിശ്ചിത സമയത്ത് ഒരു പ്രത്യേക വിഷയത്തില്‍ ഉണ്ടാകുന്നത്. അത് തിരിച്ചറിഞ്ഞ ശേഷമാണ് താന്‍ ബോട്ടുകളുടെ പ്രവര്‍ത്തനത്തെ കുറിച്ച്‌ പഠിച്ച്‌ തുടങ്ങിയതെന്ന് ഈ പേരുവെളിപ്പെടുത്താത്ത വിദഗ്ദന്‍ പറയുന്നു. എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത രീതികളാണ് ബോട്ടുകള്‍ ഉപയോഗിക്കുന്നത്. ഇതിന് ശേഷം ബോട്ട് എക്കൗണ്ടുകളെക്കുറിച്ച്‌ റിപ്പോര്‍ട്ട് ചെയ്യുകയും അവ നിര്‍വീര്യമാക്കപ്പെടുകയുമാണ് ചെയ്തതെന്നും ഇദ്ദേഹം പറയുന്നു.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഈ പ്രവര്‍ത്തനം തുടങ്ങിയത്. ഇപ്പോള്‍ ബോധപൂര്‍വമായി ട്വിറ്ററില്‍ തരംഗം സൃഷ്ടിക്കാനുള്ള ചില ഗ്രൂപ്പുകളുടെ ശ്രമം പരാജയപ്പെടുന്നത് ഈ ഓപ്പറേഷന്‍ ഫലപ്രദമായതു കൊണ്ടാണെന്നും അദ്ദേഹം കരുതുന്നു. ബോട്ടുകളെ റിപ്പോര്‍ട്ട് ചെയ്താല്‍ അവ വീണ്ടും സജീവമാകില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. കാരണം അവയ്ക്ക് പിന്നില്‍ വ്യക്തി വിവരങ്ങള്‍ ഇല്ലാത്തതുകൊണ്ട് വീണ്ടും എക്കൗണ്ട് സജീവമാക്കിയെടുക്കാന്‍ അവയ്ക്ക് കഴിയില്ലെന്നും അദ്ദേഹം പറയുന്നു. ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ ബോട്ടുകളെ തിരയാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് ഈ ഐടി വിദഗ്ദന്റെ പക്ഷം. ഇദ്ദേഹം കണ്ടെത്തിയ ബോട്ടുകളി്ല്‍ 89 ശതമാനവും നിര്‍മ്മിക്കപ്പെട്ടത് 2013 ജൂണ്‍ ജൂലൈ മാസങ്ങളില്‍ ആയിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. മോദി അധികാരത്തില്‍ എത്തുന്ന തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്ക് മുമ്ബ്. ഈ ബോട്ടുകളില്‍ 18 ശതമാനവും 60,000 ത്തിലധികം ട്വീറ്റുകള്‍ ചെയ്തിട്ടുണ്ടെന്നും ഇദ്ദേഹം തന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ബോട്ടുകള്‍ക്കെതിരായ നീക്കങ്ങള്‍ തുടര്‍ പരിപാടിയാണെന്നും വാട്‌സ്‌ആപ്പിലേയും യു ട്യൂബിലെയും ട്രെന്റിംങ് വിഷയങ്ങള്‍ തീരുമാനിക്കുന്നതിലും ബോട്ടുകള്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും ഇതിനെതിരെയും പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്നുമാണ് ഇദ്ദേഹം പറയുന്നുത്. അതായത് സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ പൊതു അഭിപ്രായം സൃഷ്ടിച്ചെടുത്ത ബിജെപിക്ക് ഇപ്പോള്‍ അതേ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അന്വേഷണത്തിന് മുന്നില്‍ തിരിച്ചടിയേല്‍ക്കുന്നുവെന്ന് വേണം മനസ്സിലാക്കാന്‍ .Next Story

Related Stories