TopTop
Begin typing your search above and press return to search.

ഡൽഹിയിൽ മലിനീകരണം ആയുസ്സെടുക്കുമ്പോൾ എന്തിനാണ് വധശിക്ഷ?: നിർഭയ കേസിലെ പ്രതി സുപ്രീംകോടതിയിൽ

ഡൽഹിയിൽ മലിനീകരണം ആയുസ്സെടുക്കുമ്പോൾ എന്തിനാണ് വധശിക്ഷ?: നിർഭയ കേസിലെ പ്രതി സുപ്രീംകോടതിയിൽ

ഡൽഹിയിലെ മലിനീകരണം ജനങ്ങളുടെ ആയുർദൈർഘ്യം കുത്തനെ താഴ്ത്തുന്നത് ചൂണ്ടിക്കാട്ടി തനിക്ക് വിധിച്ച വധശിക്ഷ പുനപ്പരിശോധിക്കണമെന്ന് അപേക്ഷിച്ച് നിർഭയ കേസിലെ പ്രതി. 2017ലാണ് പ്രമാദമായ കൂട്ടബലാൽസംഗക്കേസിൽ അക്ഷയ കുമാർ സിങ് എന്ന പ്രതിക്ക് വധശിക്ഷ വിധിച്ചത്. ഈ വിധി പുനപ്പരിശോധിക്കണമെന്നാണ് തന്റെ വക്കീലായ എപി സിങ് മുഖാന്തിരം അക്ഷയ അപേക്ഷിച്ചിരിക്കുന്നത്.

ഡല്‍ഹി നഗരം ഒരു ഗ്യാസ് ചേംബറിന് തുല്യമായി മാറിയിരിക്കുകയാണെന്ന് ഹരജി ചൂണ്ടിക്കാട്ടി. നഗരം വിഷമയമായി മാറിയിരിക്കുന്നു. ഇക്കാര്യം സർക്കാർ തന്നെ സ്ഥിരീകരിച്ച വിഷയമാണ്. നഗരത്തിൽ ആയുർദൈർഘ്യം കാണെക്കാണെ താഴ്ന്നു വരികയാണ്. ജീവിത കാലയളവ് താഴ്ന്നു കഴിഞ്ഞ സാഹചര്യത്തിൽ എന്തിനാണ് മരണശിക്ഷ വിധിക്കുന്നതെന്ന് ഹരജി ചോദിച്ചു.

ഹരജിയിൽ ചില പുരാണകഥകൾ പറഞ്ഞും തന്റെ വാദം സ്ഥാപിക്കാൻ അക്ഷയ ശ്രമിക്കുന്നുണ്ട്. സത്യയുഗത്തിൽ മനുഷ്യർ ആയിരത്താണ്ട് ജീവിച്ചിരുന്നെന്നും ദ്വാപരയുഗത്തിൽ നൂറ്റാണ്ടുകളോളം ജീവിച്ചിരുന്നെന്നും ഇപ്പോൾ ജീവിതം അമ്പതോ അറുപതോ വർഷമായി ചുരുങ്ങിയിരിക്കുകയാണെന്നും ഹരജി ചൂണ്ടിക്കാട്ടി. വളരെക്കുറച്ചു പേർ മാത്രമാണ് 80-90 വയസ്സുവരെ ജീവിക്കുന്നത്. കടുത്ത ജീവിതയാഥാർത്ഥ്യങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യർ ശവതുല്യമായ ജീവിതമാണ് നയിക്കുന്നത്. ഇക്കാരണത്താൽ തന്നെ വധശിക്ഷ നിരർത്ഥകമാണെന്നും ഹരജിയിൽ പറഞ്ഞു.


Next Story

Related Stories